വേനല്‍കാല അപകടങ്ങള്‍ കുറക്കാന്‍  ഹ്രസ്വ ചിത്രവുമായി പൊലീസ്

ദുബൈ: രാജ്യത്ത് വര്‍ധിച്ച് വരുന്ന വേനല്‍കാല റോഡപകടങ്ങള്‍ കുറക്കാന്‍ ബോധവത്കരണ ചിത്രവുമായി ദുബൈ പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ സഹകരണത്തോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വിനോദയാത്രക്കിറങ്ങുന്ന ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തി​​​​െൻറ പ്രമേയം. 
കുടുംബനാഥന്‍ വാഹനത്തി​​​​െൻറ മുകളില്‍ കനമുള്ള പെട്ടികള്‍ വെക്കുന്നു. എന്നാല്‍ ഗുണനിലവാരമില്ലാത്ത ടയര്‍ ഭാരത്തിനനുസരിച്ച് താഴുന്നു. സാധനങ്ങളെല്ലാം വെച്ചതിന് ശേഷം അകത്തേക്ക് പോകുന്ന ഗൃഹനാഥന്‍ വേഗം പുറത്ത് വരാന്‍ ഭാര്യയോടും കുട്ടികളോടും പറയുന്നു. അയാളുടെ തിടുക്കം കണ്ട് ടയര്‍, ഓയില്‍, ബ്രേക്ക്, വെള്ളം, സാധനങ്ങള്‍ വെച്ച മുകള്‍ നിലയുടെ ഉറപ്പ് എന്നിവ പരിശോധിച്ചോ എന്ന് ഭാര്യ ചോദിക്കുന്നു. അതിനെല്ലാം അലസമായി അയാള്‍ അതെ എന്ന് മറുപടി പറയുന്നു. കുടുംബം യാത്രതിരിക്കുന്നു. കുറച്ച് ദൂരം പോകുമ്പോള്‍ ടയര്‍ പൊട്ടുന്നു. സാധനങ്ങള്‍ വെച്ച മുകളിലെ കാബിന്‍െറ ഉറപ്പില്ലായ്മ മൂലം സാധനങ്ങള്‍ റോഡില്‍ വീണ് ചിതറുന്നു. ടയര്‍ മാറ്റാന്‍ ശ്രമിക്കുന്ന ഗൃഹനാഥനെ പിറകില്‍ നിന്ന് വന്ന ലോറി ഇടിച്ച് തെറിപ്പിക്കുന്നതാണ് ആദ്യ രംഗങ്ങളില്‍. തുടര്‍ന്നുള്ള രംഗങ്ങളില്‍ ടയര്‍, ഓയില്‍, വെള്ളം, കാബി​​​​െൻറ ഉറപ്പ് എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തി സാധനങ്ങള്‍ അടുക്കി വെച്ചതിന് ശേഷം കുടുംബത്തെ വിളിക്കുന്ന ഗൃഹനാഥനാണ്. നടേ ചോദിച്ച ചോദ്യങ്ങള്‍ ഭാര്യ ആവര്‍ത്തിക്കുന്നു. 
വളരെ സന്തോഷത്തോടെ ഭര്‍ത്താവ് ഉത്തരം പറയുന്നു. സന്തോഷത്തോടെ കുടുംബം യാത്ര പോകുന്നു.
 വേനല്‍കാലത്ത് നിരവധി അപകടങ്ങളും മരണങ്ങളും നടക്കുന്ന കണക്കിലെടുത്താണ് ചിത്രം ഒരുക്കിയതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തലവനും ദുബൈ പൊലീസിലെ അസി. കമാന്‍ഡര്‍ ഇന്‍ ചീഫുമായ മേജര്‍ ജനറല്‍ മുഹമ്മദ് സെയിഫ് ആല്‍ സഫിന്‍ പറഞ്ഞു. 

Tags:    
News Summary - short film to reduce accidents-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.