‘ഷോ​പ്പ​ത്തോ​ൺ 2025’ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ഗ്രാ​ൻ​ഡ്​ പ്രൈ​സ്​ ഒ​രു കി​ലോ സ്വ​ർ​ണം വി​ജ​യി​ക്ക്​​ സ​മ്മാ​നി​ക്കു​ന്നു

‘ഷോപ്പത്തോൺ 2025’ന് സമാപനം; ഒരു കിലോ സ്വർണം സമ്മാനിച്ചു

അബൂദബി: ലൈൻ ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് പ്രോപ്പർട്ടി സംഘടിപ്പിച്ച ഫ്ലാഗ്ഷിപ്പ് റീട്ടെയിൽ കാമ്പയിനായ ‘ഷോപ്പത്തോൺ 2025’ ഗ്രാൻഡ് അരീനയിൽ നടന്ന ഗ്രാൻഡ് ഫിനാലെയോടെ വിജയകരമായി സമാപിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണമായ ഗ്രാൻഡ് പ്രൈസ് ഒരു കിലോ സ്വർണബാർ വിജയിയായ സതീഷ് കുമാറിന് സമ്മാനിച്ചു. സമാപന ചടങ്ങിൽ ലുലു റീടെയ്ൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അശ്റഫലി, ലുലു ഇന്‍റർനാഷനൽ ഹോൾഡിങ്സ് സി.ഒ.ഒയും ഡയറക്ടറുമായ ആനന്ദ് എ.വി, ലുലു ഇന്‍റർനാഷനൽ ഹോൾഡിങ്സ് അസറ്റ് മാനേജ്മെന്‍റ് ഡയറക്ടർ ജോജി ജോർജ്, ലൈൻ ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ വാജിബ് അൽ ഖൂരി, ലൈൻ ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് പ്രോപ്പർട്ടി ജനറൽ മാനേജർ(അബൂദബി, അൽഐൻ) ബിജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

ഒരു മാസം നീണ്ട കാമ്പയ്നിൽ അൽ വഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, മദീനത്ത് സായിദ് ഷോപ്പിങ് സെന്റർ, ഫുർസാൻ സെൻട്രൽ മാൾ, മസ്യദ് മാൾ, അൽ റാഹ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, അൽ ഫൂഹ് മാൾ, ബരാരി ഔട്ട്‌ലെറ്റ് മാൾ, ഷവാമിഖ് സെൻട്രൽ മാൾ, അൽ ദഫ്റ മാൾ എന്നിവയുൾപ്പെടെ വിവിധ മാളുകൾ ഭാഗമായി. ഉപഭോക്താക്കൾക്ക് മികവുറ്റ ഷോപ്പിങ് അനുഭവങ്ങൾ നൽകാനും നൂതന റീട്ടെയിൽ കാമ്പയ്‌നുകൾ നടപ്പാക്കാനും ലൈൻ ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് പ്രോപ്പർട്ടി പ്രതിബദ്ധമാണെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കി.

Tags:    
News Summary - 'Shopathon 2025' concludes; One kg of gold awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.