ദുബൈ: അറബ് ജനതയുടെ പ്രിയങ്കര മൽസ്യ ഇനങ്ങളായ ഷേരിയും സാഫിയും പിടിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് ദുബൈ മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. പ്രജനന കാലമായതിനാൽ എല്ലാ വർഷം നടപ്പാക്കുന്ന നിരോധനത്തിെൻറ ഭാഗമായാണ് ഇൗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് നിലവിൽ വന്ന നിരോധനം ഏപ്രിൽ 30 വരെ നീളും. ഇൗ കാലയളവിൽ മീൻപിടുത്തക്കാരുടെ വലയിൽ ഇൗ മീനുകൾ കുടുങ്ങിയാലുടൻ അവയുടെ സുരക്ഷ ഉറപ്പാക്കി വെള്ളത്തിലേക്ക് തിരിച്ചുവിടണം. രാജ്യത്തെ ഒരു ചന്തയിലും ഇൗ മൽസ്യങ്ങൾ വിൽക്കാൻ പാടില്ല. ഇറക്കുമതിയോ പുനർകയറ്റുമതിയോ പാടില്ല. ഉണക്കിയത്, ചുട്ടത്, െഎസിലിട്ടത്, ഉപ്പിലിട്ടത്, ടിന്നിലടച്ചത് തുടങ്ങി ഒരു രീതിയിലും വിൽപ്പന അനുവദിക്കില്ല.
ഇത്തരം മീൻ വാങ്ങാതിരിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഉത്തരവ് നടപ്പാക്കുനുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുെട സഹകരണത്തോെട കർശന പരിശോധനകളും മേൽനോട്ടവും ആരംഭിച്ചതായി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വ്യക്തമാക്കി. ഉദ്യോഗസ്ഥർ മാർക്കറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും ഇതു സംബന്ധിച്ച ബോധവത്കരണം നടത്തിവരികയാണെന്ന് നഗരസഭ പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൂദി പറഞ്ഞു. ദേറ മീൻ മാർക്കറ്റ്, ഉമ്മു സുഖീം തുറമുഖം എന്നിവിടങ്ങളിൽ കാമ്പയിൻ പൂർണമായി. അറബി, ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ് ഭാഷകളിൽ തയ്യാറാക്കിയ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.