അബൂദബി: ഇംഗ്ലണ്ടിലെ സാൻറ്ഹേസ്റ്റ് റോയൽ മിലിറ്ററി അക്കാദമിയിൽ നിന്നുള്ള സ്വോർഡ് ഒഫ് ഒാണർ പുരസ്കാരം നേടിയ കേഡറ്റിന് അബൂദബി കിരീടാവകാശിയും സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ അനുമോദനം. മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട അഹ്മദ് സുഹൈൽ ഫാരിസ് ആൽ മസ്റൂഇയെയാണ് ശൈഖ് മുഹമ്മദ് ബർസ സീ പാലസിൽ സ്വീകരിച്ച് അനുമോദിച്ചത്. യു.എ.ഇ യുവജന കാര്യ സഹമന്ത്രി ഷമ്മ ആൽ മസ്റൂഇയുടെ ഇരട്ട സഹോദരനാണ് അഹ്മദ് സുഹൈൽ മസ്റൂഇ.
ലോകത്തെ ഏറ്റവും പേരുകേട്ട സൈനിക പരിശീലന കേന്ദ്രത്തിലെ ഏറ്റവും മികവുപുലർത്തിയ കേഡറ്റായി ഉയർന്ന യുവാവിന് ഒൗദ്യോഗിക ജീവിതത്തിലും വിജയങ്ങളുണ്ടാവെട്ട എന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു. മാക്ഗിൽ^യു.എ.ഇ ഫെല്ലോഷിപ്പ്് പ്രകാരം കാനഡ മാക്ഗിൽ സർവകലാശാലയിൽ പരിശീലനത്തിന് അർഹത നേടിയ ആലിയ അൽ അമീറി, അബ്ദു റഹ്മാൻ അൽ മുസആബി എന്നിവരെയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.