ദ​ക്ഷി​ണ കൊ​റി​യ​ൻ പ​വ​ലി​യ​നി​ലെ​ത്തി​യ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ സ്വീ​ക​രി​ക്കു​ന്നു

ശൈഖ്​ മുഹമ്മദ്​ ദക്ഷിണ കൊറിയ, ബ്രസീൽ പവലിയനുകൾ സന്ദർശിച്ചു

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​​പോ 2020 ദു​ബൈ​യി​ലെ ദ​ക്ഷി​ണ കൊ​റി​യ, ബ്ര​സീ​ൽ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​രു പ​വ​ലി​യ​നു​ക​ളി​ലും അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ സ്വീ​ക​രി​ക്കു​ക​യും പ​വ​ലി​യ​നി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മൊ​ബി​ലി​റ്റി ഡി​സ്​​ട്രി​ക്ടി​ലെ ദ​ക്ഷി​ണ കൊ​റി​യ പ​വ​ലി​യ​നി​ൽ 'സ്മാ​ർ​ട്ട്​​ കൊ​റി​യ, മൂ​വി​ങ്​ ദ ​വേ​ൾ​ഡ്​ ടു ​യു' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്. ദ​ക്ഷി​ണ കൊ​റി​യ​ൻ ആ​ചാ​ര​ങ്ങ​ളി​ലേ​ക്കും പാ​ര​മ്പ​ര്യ​ങ്ങ​ളി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ന്ന പ​വ​ലി​യ​നി​ൽ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ മു​ന്നി​ൽ അ​ധി​കൃ​ത​ർ വി​വ​രി​ച്ചു.

സ​സ്​​റ്റൈ​ന​ബി​ലി​റ്റി ഡി​സ്​​ട്രി​ക്​​ടി​ലെ ബ്ര​സീ​ൽ പ​വ​ലി​യ​ൻ 'സു​സ്ഥി​ര​വി​ക​സ​ന​ത്തി​ന്​ ഒ​ത്തൊ​രു​മി​ച്ച്​​' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. ബ്രി​സീ​ലി​ന്‍റെ ജൈ​വ​വൈ​വി​ധ്യ​വും സ​മ്പ​ന്ന​മാ​യ സം​സ്കാ​ര​വും വെ​ളി​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ അ​ദ്ദേ​ഹം നോ​ക്കി​ക്ക​ണ്ടു. ഇ​രു പ​വ​ലി​യ​ന​ക​ളും മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ അ​ധി​കൃ​ത​രെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം ലോ​ക​ത്തി​ന് മി​ക​ച്ച ഭാ​വി സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ ബ​ന്ധ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ വി​ശ്വ​മേ​ള ഒ​രു​ക്കി​യ​തെ​ന്ന്​ പ്ര​സ്താ​വി​ച്ചു. പ​കു​തി ദി​ന​ങ്ങ​ൾ പി​ന്നി​ട്ട ആ​റു​മാ​സം നീ​ളു​ന്ന എ​ക്സ്​​പോ​യി​ൽ ഇ​തി​ന​കം 95 ല​ക്ഷ​ത്തി​ലേ​റെ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യ ക​ണ​ക്ക്.

Tags:    
News Summary - Sheikh Mohammed visited the pavilions in South Korea and Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.