ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 

അതിജീവനത്തിന് ആവശ്യം ലോകത്തിെൻറ ​െഎക്യമെന്ന് ശൈഖ് മുഹമ്മദ്

ദുബൈ: വ്യാപനം തുടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരി തീർത്ത പ്രതിസന്ധി എല്ലാവർക്കും തുല്യമാണെന്നും ലോകരാജ്യങ്ങൾ ഐക്യപ്പെടേണ്ടതി െൻറ ആവശ്യകത‍യിലേക്കാണ് ഇതു വിരൽചൂണ്ടുന്നതെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.ഐക്യരാഷ്​ട്രസഭയുടെ 75-ാം വാർഷിക ഭാഗമായി സംഘടിപ്പിച്ച ഉന്നതതല യോഗത്തിലെ പുനരാരംഭിച്ച സെഷനിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളുമായും സഹിഷ്ണുത, തുറന്ന മനസ്സ്, സഹവർത്തിത്വം എന്നിവയിലാണ് യു.എ.ഇ വിശ്വസിക്കുന്നത്.

സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും മാത്രമാണ് ശരിയായ ശക്തിയും യഥാർഥ അഭിവൃദ്ധിയും കൈവരുന്നതെന്ന് എല്ലാ രാജ്യങ്ങളിലെയും ജനങ്ങളും മനസ്സിലാക്കിക്കഴിഞ്ഞു. നമ്മുടെ വൈവിധ്യത്തിലും ഐക്യദാർഢ്യത്തിലും തന്നെയാണ് ഞങ്ങളുടെ ശക്തിയെന്നും ശൈഖ് മുഹമ്മദ് ആവർത്തിച്ചു. മറ്റുള്ളവരുമായി സഹകരിക്കാതെ ആർക്കും ഭാവിയില്ലെന്നും ലോകം പഠിച്ചു കഴിഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള ആരോഗ്യ പ്രതിസന്ധിയായ കോവിഡ് -19 മഹാമാരിയാണ് വലിയ ഈ പാഠം പഠിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പ്രതിസന്ധികാലത്ത് എല്ലാവരുടെയും ദുരിതം സമാനമാണെന്നും പരസ്പര സഹകരണത്തിൻറ അനിവാര്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും ശൈഖ് മുഹമ്മദ് അടിവരയിട്ടു വ്യക്തമാക്കി.പ്രതിസന്ധിയെ തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ പിന്നോട്ടുപോകുമ്പോൾ ഒരു വ്യത്യസ്ത മാതൃക സൃഷ്​ടിക്കാനാണ് രാജ്യം ശ്രമിച്ചത്. നവീകരണം, സുസ്ഥിരത, മനുഷ്യവികസനം എന്നിവക്കുള്ള അവസരങ്ങൾ തുറന്നിടാനും ആഗോള ആരോഗ്യ പ്രതിസന്ധി നിരന്തരമായ വികസനത്തിനും മാനുഷിക പ്രസ്ഥാനത്തിനും തടസ്സം വരുത്താതെ മറികടക്കാനും യു.എ.ഇ നടത്തിയ ശ്രമങ്ങളെയും നിരവധി നേട്ടങ്ങളെയും ശൈഖ് മുഹമ്മദ് അവലോകനം ചെയ്​തു.

ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന ദുബൈ എക്സ്പോ 2020 അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ എക്സ്പോ കൂടുതൽ ആകർഷകവും നൂതനവുമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെ ശാക്തീകരിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, സുസ്ഥിര വികസനം കൈവരിക്കുന്നതിന് യുവാക്കളുടെ ഉൗർജം വികസിപ്പിക്കുക എന്നിവയിലൂടെ യു.എ.ഇ ദേശീയവും അന്തർദേശീയവുമായ ബാധ്യതകൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് മുഹമ്മദ് ഉൗന്നിപ്പറഞ്ഞു. മാനവികതയ്ക്കും മനുഷ്യവർഗത്തിനും നല്ല ഭാവി സൃഷ്​ടിക്കുന്നതിനായി ഐക്യത്തി െൻറയും സഹകരണത്തി െൻറയും ആവശ്യകത ആവർത്തിച്ചു വ്യക്തമാക്കിയാണ് ശൈഖ് മുഹമ്മദ് പ്രസംഗം അവസാനിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.