അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമർപ്പിക്കാൻ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

ശൈഖ് മുഹമ്മദ് എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമർപ്പിച്ചു

ദുബൈ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമർപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാജ്ഞിയുടെ നിര്യാണത്തിൽ യു.എ.ഇ ജനതയുടെയും സർക്കാറിന്‍റെയും അനുശോചനം അറിയിച്ചു.

യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാശ്മിയും ശൈഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാർ, ലോക നേതാക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവരും അന്തിമോപചാരമർപ്പിക്കാനായി ഞായറാഴ്ച എത്തിച്ചേർന്നിരുന്നു.

Tags:    
News Summary - Sheikh Mohammed paid his last respects to Queen Elizabeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.