ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ 

ശൈഖ് മുഹമ്മദ് ബിൻ സായിദിനെ 'മാനവികതയുടെ മനുഷ്യ'നായി പ്രഖ്യാപിച്ചു

അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്‌യാനെ വത്തിക്കാൻ കത്തോലിക്കാ വിദ്യാഭ്യാസ സഭ 'മാനവികതയുടെ മനുഷ്യൻ' ആയി തിരഞ്ഞെടുത്തു.

ലോകമെമ്പാടുമുള്ള ദരിദ്രരായ ആളുകൾക്ക് അവശ്യസഹായങ്ങൾ എത്തിച്ചുനൽകുന്നതിനുള്ള അംഗീകാരമാണിത്. യു.എ.ഇ മാനുഷിക സംഭാവന നൽകുന്നതിൽ മാതൃകയാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ആദരിക്കൽ ചടങ്ങി​െൻറ ഭാഗമായി കത്തോലിക്ക വിദ്യാഭ്യാസ സഭ വിശേഷിപ്പിച്ചു. കോവിഡ് വ്യാപനം തടയുന്നതിൽ ഒട്ടേറെ രാജ്യങ്ങൾക്ക് സഹായം നൽകുന്നതിലും ഇത് പ്രകടമാണെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

ആഗോള ഐക്യദാർഢ്യത്തി​െൻറ പ്രചോദനാത്മക മാതൃകയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദെന്ന് വത്തിക്കാനിലെ വിദ്യാഭ്യാസ മന്ത്രാലയ കർദിനാൾ ഗ്യൂസെപ്പെ വെർസാൽഡി പറഞ്ഞു.

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ നൽകിയ മാനുഷിക സംഭാവനയുടെ ഉറച്ച അടിത്തറയിലാണ് യു.എ.ഇ സ്ഥാപിച്ചതെന്ന് അബൂദബി പൊന്തിഫിക്കൽ ഫോണ്ടാസിയോൺ ഗ്രാവിസിമം എജുക്കേഷൻ അംബാസഡർ ഡോ. താജുദ്ദീൻ സീഫ് പറഞ്ഞു. ശൈഖ് മുഹമ്മദി​െൻറ നിർദേശങ്ങളിലൂടെയും പിന്തുണയിലൂടെയും ലോകം മുഴുവൻ നന്മ വ്യാപിപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sheikh Mohammed bin Zayed was declared the 'Man of Humanity'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.