സൊമാലിയക്ക് 35 ദശലക്ഷം ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്

ദുബൈ: സൊമാലിയയിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് 35 ദശലക്ഷം ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് യു.എ.ഇയുടെ പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.

അദ്ദേഹം ചുമതല ഏറ്റെടുത്തശേഷം നടത്തുന്ന ആദ്യ പ്രഖ്യാപനങ്ങളിലൊന്നാണിത്. സൊമാലിയയിലെ വികസന പ്രവർത്തനങ്ങൾക്കായിരിക്കും ഈ തുക പ്രധാനമായും ഉപയോഗിക്കുക. സൗഹൃദ രാജ്യങ്ങളെ സഹായിക്കുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് സഹായം എത്തിക്കുന്നത്.

Tags:    
News Summary - Sheikh Mohammed bin Zayed announces 35 million dirhams aid to Somalia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.