അബൂദബി: ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് ആഗസ്റ്റ് ഒന്നുമുതൽ അബൂദബി മുബാദല അരീനയിൽ തുടക്കമാകും. അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 1500ലേറെ താരങ്ങൾ മാറ്റുരക്കും.
ഇന്റർനാഷനൽ ജിയു ജിറ്റ്‌സു ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിന് യു.എ.ഇ ജിയു ജിറ്റ്‌സു ഫെഡറേഷനാണ് ആതിഥ്യമരുളുന്നത്. ആഗസ്റ്റ് ഒമ്പതു വരെ നീളുന്ന മത്സരങ്ങളിൽ മാസ്റ്റേഴ്‌സ്, അഡൾട്ട് വിഭാഗങ്ങൾക്ക് പുറമെ അണ്ടർ-14, അണ്ടർ-16, അണ്ടർ-18, അണ്ടർ-21 എന്നീ വിഭാഗങ്ങളിലാണ് പോരാട്ടം.
ഭരണനേതൃത്വത്തിന്റെ പൂർണ പിന്തുണയും ലോകോത്തര സൗകര്യങ്ങളുമാണ് അബൂദബിയെ അന്താരാഷ്ട്ര ജിയു ജിറ്റ്‌സുവിന്റെ ആഗോള തലസ്ഥാനമാക്കി മാറ്റിയതെന്ന് യു.എ.ഇ ജൂജിറ്റ്‌സു ഫെഡറേഷൻ ചെയർമാൻ അബ്ദുൽ മുൻഇം അൽ ഹാശിമി പറഞ്ഞു. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ യു.എ.ഇ ദേശീയ ടീം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.