ഈ വർഷം മുതൽ ‘യു.എ.ഇ ഇയർ ഓഫ് അവാർഡ്’

അബൂദബി: യു.എ.ഇ ഈവർഷം മുതൽ ‘യു.എ.ഇ ഇയർ ഓഫ് അവാർഡ്’ എന്ന പേരിൽ ദേശീയ പുരസ്കാരം ഏർപ്പെടുത്തുന്നു. രാജ്യം ഓരോ വർഷവും പ്രഖ്യാപിക്കുന്ന വാർഷിക ആശയങ്ങൾക്ക് നൽകുന്ന സംഭാവനകൾ മാനിച്ചാണ് അവാർഡ് നൽകുക. മാറ്റങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും അവാർഡുണ്ടാകും.

യു.എ.ഇ പ്രസിഡന്റാണ് അവാർഡ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യു.എ.ഇ ഈവർഷം കുടുംബ വർഷം ആചരിക്കുന്നതിനാൽ ആദ്യ അവാർഡിന് കുടുംബങ്ങൾക്ക് അപേക്ഷിക്കാം. www.uaeyearof.ae എന്ന വെബ്സൈറ്റിൽ കുടുംബങ്ങൾക്ക് അവരുടെ ആവേശകരമായ കഥകൾ പങ്കുവെക്കാം. സെപ്റ്റംബർ 10 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

Tags:    
News Summary - UAE Year of Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.