സഹോദരൻ ശൈഖ് ഹംദാൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്
ദുബൈ: ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മുക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് പെൺ കുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സഹോദരനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ലത്തീഫ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ശൈഖ് മക്തൂമിന്റെയും ശൈഖ മറിയം ബിൻത് ബുത്തി ആൽ മക്തൂമിന്റെയും രണ്ടാമത്തെ മകളാണിത്. ആദ്യത്തെ കുഞ്ഞ് 2020 നവംബർ 24നാണ് പിറന്നത്. ഹിന്ദ് എന്നാണ് പേരിട്ടിരിക്കുന്നത്. 2019ലാണ് ശൈഖ് മക്തൂമിന്റെയും ശൈഖ മറിയമിന്റെയും വിവാഹം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.