എക്കാലത്തെയും മികച്ച ലോകകപ്പ്​ -ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ

ദുബൈ: എക്കാലത്തെയും മികച്ച ലോകകപ്പ്​ സംഘടിപ്പിച്ച​ ഖത്തറിന്​ അഭിനന്ദനം അർപിക്കുന്നതായി ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. അറബ്​ സംസ്കാരവും മൂല്യങ്ങളും ലോകത്തിന്​ മുന്നിൽ പ്രദർശിപ്പിക്കുന്നതായിരുന്നു നിങ്ങളുടെ വിശിഷ്​ടമായ ആതിഥ്യം. അറബ്​ ലോകത്തിന്‍റെ കാൽപാദം പതിപ്പിച്ച്​ നമ്മുടെ ടീമുകൾ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അർജന്‍റീന നേടിയത്​ അർഹിക്കുന്ന വിജയമാണെന്നും ശൈഖ്​ ഹംദാൻ ട്വിറ്ററിൽ കുറിച്ചു.

ലോകകപ്പ്​ മനോഹരമായി സംഘടിപ്പിക്കാൻ ഖത്തറിന്​ കഴിഞ്ഞതായി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകകപ്പിന്‍റെ തുടക്കം മുതൽ പിന്തുണയുമായി യു.എ.ഇ ഭരണാധികാരികളുണ്ടായിരുന്നു. ഉദ്​ഘാടന ദിവസം തന്നെ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദും ശൈഖ്​ ഹംദാനും ഖത്തറിൽ നേരിട്ടെത്തിയിരുന്നു. ലോകകപ്പിനിടയിൽ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനും ഖത്തർ സന്ദർശനം നടത്തുകയും ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽതാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Sheikh Hamdan congratulates Qatar on organising best edition of FIFA World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.