അജ്മാൻ ടൂറിസം അധികൃതര്‍ ഇന്ത്യൻ സന്ദശനത്തിൽ

അജ്മാന്‍: അജ്മാൻ ടൂറിസം, സാംസ്കാരിക, മാധ്യമ വകുപ്പ് അധികൃതര്‍ ഇന്ത്യയിൽ പ്രമോഷനൽ ടൂർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30ന്​ ഇന്ത്യയിലെത്തിയ സംഘം സെപ്റ്റംബർ നാലുവരെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ അജ്മാന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിനും ആഗോള ടൂറിസം ഭൂപടത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യാത്ര.

മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവ ഉൾപ്പെടുന്ന പ്രധാന അന്താരാഷ്ട്ര വിപണികളിലൊന്നിൽ എമിറേറ്റിന്‍റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും അജ്മാനിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും യാത്ര പ്രയാജനപ്പെടുത്തും. ടൂറിസം മേഖലയുമായുള്ള പങ്കാളിത്ത ശൃംഖല വികസിപ്പിക്കുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നു.

പര്യടന വേളയിൽ, സാംസ്കാരിക, പൈതൃക കേന്ദ്രങ്ങൾ, മുതൽ ഹോസ്പിറ്റാലിറ്റി മേഖല വരെയുള്ള എമിറേറ്റിന്‍റെ വൈവിധ്യമാർന്ന ടൂറിസം ഓഫറുകൾ വകുപ്പ് പ്രദർശിപ്പിക്കും. യാത്ര മുംബൈയിൽ ആരംഭിച്ച് ചെന്നൈയിലേക്ക് നീങ്ങുകയും ഹൈദരാബാദിൽ അവസാനിക്കുകയും ചെയ്യും.

വ്യവസായ പ്രൊഫഷനലുകളുമായും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായും ബന്ധപ്പെടാനും ഇന്ത്യൻ കമ്പനികൾ യു.എ.ഇയിലേക്ക് സംഘടിപ്പിക്കുന്ന ടൂറിസം പരിപാടികളിൽ അജ്മാന്‍റെ സാന്നിധ്യം വർധിപ്പിക്കാനും ലക്ഷ്യമിടുന്നതായി അജ്മാൻ ടൂറിസം, സാംസ്കാരിക, മാധ്യമ വകുപ്പിന്‍റെ ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷ്മി പറഞ്ഞു.

Tags:    
News Summary - Ajman Tourism officials visit India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.