കൊളത്തോള്‍ മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘മീലാദ് സംഗമം 2026’
കൊളത്തോള്‍ മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ ‘മീലാദ് സംഗമം 2026’
അബൂദബി: കൊളത്തോള്‍ മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ ‘തിരുനബി (സ) കാലം തേടുന്ന കാരുണ്യം’ എന്ന പ്രമേയത്തില്‍ ‘മീലാദ് സംഗമം 2026’ സംഘടിപ്പിച്ചു. അബൂദബി അല്‍ വത്ബയില്‍ നടന്ന പരിപാടിയില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറോളം മഹല്ല് നിവാസികള്‍ പങ്കെടുത്തു. പരസ്പരം കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഒപ്പം നാട്ടിലെ ഓര്‍മകള്‍ പങ്കുവെക്കാനും സംഗമം വേദിയായി. ഖലീല്‍ ഫൈസിയുടെ നേതൃത്വത്തില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സും സംഘടിപ്പിച്ചു.
മഹല്ല് ജുമാമസ്ജിദ് പുനര്‍നിര്‍മാണ പുരോഗതി ചര്‍ച്ച ചെയ്ത ചടങ്ങില്‍ കൊളത്തോള്‍ മഹല്ല് പ്രവാസി കൂട്ടായ്മക്ക് ഔദ്യോഗികമായി രൂപം നല്‍കി. കെ.കെ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ഹാജി പരുത്തിപ്ര അധ്യക്ഷത വഹിച്ചു. സി.കെ. മുസ്തഫ ഖിറാഅത്ത് നിര്‍വഹിച്ചു. വി.ടി. അബ്ദുല്‍ അക്ബര്‍, മുസ്തഫ ചാഞ്ചത്ത്, ടി.പി. ആബിദ്, ഹാഷിം മൗലവി, വി.ടി. അബ്ദുല്‍ സലാം, ഷമീര്‍ പരുത്തിപ്ര, ജാഫര്‍ പറമ്പടന്‍, അബ്ദുറഹ്‌മാന്‍ പരുത്തിപ്ര, ഹംസ പരുത്തിപ്ര, കെ.ടി. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.സൈതലവി തോട്ടുപുറത്ത് സ്വാഗതവും കുന്നക്കാട്ടില്‍ ബാവ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.കെ. ഹമീദ് ഹാജി (ചെയര്‍മാന്‍), മുഹമ്മദ് കുട്ടി ഹാജി പരുത്തിപ്ര, സൈനുദ്ദീന്‍ ഹാജി പരപ്പാര, എം.കെ. മൊയ്തീന്‍കുട്ടി ഹാജി (വൈസ് ചെയര്‍മാന്മാര്‍), കമാല്‍ തോട്ടുപുറത്ത് (പ്രസിഡന്‍റ്), ഉസ്മാന്‍ ഹാജി പരുത്തിപ്ര (വര്‍ക്കിങ് പ്രസിഡന്‍റ്), സി.കെ. മുസ്തഫ, റസാഖ് ഹാജി പതിയില്‍, ഹംസ പരുത്തിപ്ര, സമീര്‍ പറമ്പില്‍ (വൈസ് പ്രസിഡന്‍റുമാര്‍), സൈതലവി ഹാജി തോട്ടുപുറത്ത് (ജനറല്‍ സെക്രട്ടറി), വി.ടി. അബ്ദുല്‍ സലാം (ഓര്‍ഗനൈസിങ് സെക്രട്ടറി), അബ്ദുറഹ്‌മാന്‍ പരുത്തിപ്ര, കെ.ടി. ഷാജഹാന്‍, കെ.കെ. സലീം, ആബിദ് തോട്ടുപുറത്ത് (സെക്രട്ടറിമാര്‍), ബാവ ഹാജി കുന്നക്കാട്ടില്‍ (ട്രഷറര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.