Posted On
date_range Updated On
date_range യു.എ.ഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു
ദുബൈ: യു.എ.ഇയിൽ 2026 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിച്ചു. ആഗസ്റ്റിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്ക് വർധിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ ഇന്ധന നിരക്കുകൾ (ലിറ്ററിന്)
- സൂപ്പർ 98: 3.80 ദിർഹം (ആഗസ്റ്റിൽ 3.60 ദിർഹം)
- സ്പെഷൽ 95: 3.69 ദിർഹം (ആഗസ്റ്റിൽ 3.49 ദിർഹം)
- ഇ-പ്ലസ് 91: 3.61 ദിർഹം (ആഗസ്റ്റിൽ 3.41 ദിർഹം)
- ഡീസൽ: 4.30 ദിർഹം (ആഗസ്റ്റിൽ 3.80 ദിർഹം)
മേഖലയിലെ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ജൂലൈയിൽ വില കുറഞ്ഞെങ്കിലും ആഗസ്റ്റിലും സെപ്റ്റംബറിലും വീണ്ടും നിരക്കുകൾ ഉയരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.