സ്കൂളിലെത്തിയ റാക് പൊലീസ് അധികൃതര്‍ വിദ്യാര്‍ഥികളോടൊപ്പം

വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് റാക് പൊലീസ്

റാസല്‍ഖൈമ: സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രത്യേക റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഗതാഗതം സുഗമമാക്കിയതായി റാസല്‍ഖൈമ അധികൃതര്‍. റോഡ് ഗതാഗതം ക്രമീകരിക്കുന്നതിനും സ്കൂളുകളുടെ പരിസരങ്ങളിലും സമീപ സ്ഥലങ്ങളിലെ റോഡുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികളും ട്രാഫിക് സുരക്ഷാ പദ്ധതികളും ആവിഷ്കരിച്ചത്.

പുതിയ അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തോടനുബന്ധിച്ച് കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആൻഡ്​ പ്രിവന്‍ഷന്‍ വിഭാഗം സ്കൂളുകളില്‍ സന്ദര്‍ശനവും നടത്തി. സുരക്ഷാ നടപടികളെക്കുറിച്ച അവബോധം വര്‍ധിപ്പിക്കുകയും വിദ്യാര്‍ഥികളില്‍ പോസിറ്റീവ് പെരുമാറ്റങ്ങള്‍ വളര്‍ത്തിയെടുക്കുകയുമായിരുന്നു ലക്ഷ്യം.

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്കൂള്‍ പരിസരങ്ങളില്‍ വാഹന വേഗത കുറക്കണമെന്നും അനുവദിച്ച സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കണമെന്നും റോഡ് ഉപയോക്താക്കളോടും ഡ്രൈവര്‍മാരോടും പൊലീസ് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും മികവാര്‍ന്ന അധ്യയനവര്‍ഷമാകട്ടെയെന്നും പൊലീസ് ആശംസിച്ചു.

Tags:    
News Summary - Rak police helps students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.