സൈബർ സുരക്ഷക്ക്​ ദുബൈ തന്ത്രം

ദുബൈ: സ്​ഥാപനങ്ങളുടെയൂം ജനങ്ങളുടെയും  സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബൈ ആവിഷ്​കരിച്ച ദുബൈ സൈബർ സെക്യൂരിറ്റി സ്​​ട്രാറ്റജി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമ​ന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും പ്രഖ്യാപിച്ചു. 
സ്​മാർട്ട്​ സാ​േങ്കതിക വിദ്യ വികസനത്തി​​​െൻറ സമസ്​ത മേഖലയിലും ഉപയോഗപ്പെടുത്തുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഒഴിച്ചുകൂടാനാവാത്തതാണെന്നും അത്​ ഉറപ്പു വരുത്താൻ രാജ്യം സജ്ജമാണെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.  മേഖലയിലും അന്താരാഷ്​ട്ര തലത്തിലും സുരക്ഷ രംഗത്ത്​ യു.എ.ഇ ഏറെ മികവ്​ പുലർത്തുന്നുണ്ട്​.  സ​ാ​േങ്കതിക വിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും അതു മൂലമുണ്ടാവുന്ന ഏതു വെല്ലുവിളിയെയും നേരിടാനും നമുക്കാവണം. കൂടുതൽ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും തോറും നിശ്​ചയദാർഢ്യം കൈവരിക്കുന്നവരാണ്​ നമ്മളെന്ന്​ ലോകത്തിനു ബോധ്യമാവും. 
ലോകത്തെ ഏറ്റവും സുരക്ഷിതമായ ഡിജിറ്റൽ നഗരം എന്ന സ്​ഥാനം ഉറപ്പിക്കാൻ സർക്കാർ^സ്വകാര്യ മേഖലയുടെ കൂട്ടായ യജ്​ഞം വേണം.
സൈബർ സുരക്ഷയെക്കുറിച്ച്​ സമൂഹത്തിന്​ അവബോധം പകരാൻ സൈബർ സ്​മാർട്ട്​ നേഷൻ, ഇ^സുരക്ഷ സംബന്ധിച്ച ഗവേഷണങ്ങൾക്ക്​ ഇന്നവേഷൻ, വിവരങ്ങളുടെ സ്വകാര്യതയും ആധികാരികതയും വി​ശ്വസ്​തതയും ഉറപ്പാക്കാൻ സൈബർ സെക്യൂരിറ്റി, സൈബർ ആക്രമണങ്ങളുണ്ടായാൽ ചെറുക്കാനും സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കാനും സൈബർ  റെസിലിയൻസ്​, സൈബർ ഇടങ്ങളിലെ ഭീഷണികൾക്ക്​ തടയിടാൻ പ്രാദേശിക, അന്തർദേശീയ തലത്തിലെ സഹകരണങ്ങൾക്ക്​ കൊളാബ​റേഷൻ എന്നിങ്ങനെ പഞ്ചതല തന്ത്രമാണ്​ ആവിഷ്​കരിച്ചിരിക്കുന്നത്​.   
കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽമക്​തൂം, മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്​തൂം നോളജ്​ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്​തൂം, ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, കാബിനറ്റ്​ ^ഭാവി കാര്യ മന്ത്രി മുഹമ്മദ്​ ബിൻ അബ്​ദുല്ലാ അൽ ഗർഗാവി,  ദ​ുബൈ പൊലീസ്​ ഡെ. ചെയർമാൻ ലഫ്​. ജനറൽ ദാഹി ഖൽഫാൻ തമീം, മേജർ ജനറൽ തലാൽ ഹുമൈദ്​ ബെൽഹൂൽ എന്നിവരും സംബന്ധിച്ചു. 

Tags:    
News Summary - sheikh cyber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.