ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദും​ തു​ർ​ക്കി പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നും ച​ർ​ച്ച​യി​ൽ

ശൈഖ് അബ്ദുല്ല ഉർദുഗാനുമായി ചർച്ച നടത്തി

അബൂദബി: യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ഇസ്തംബൂളിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുന്നതിനായി ശൈഖ് അബ്ദുല്ല നടത്തിയ തുർക്കി സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച.

തുർക്കി വിദേശകാര്യ മന്ത്രി മെവ്ലത് കവുസോഗ്ലുവുമായും അദ്ദേഹം വിവിധ വിഷയം ചർച്ച ചെയ്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണ സാധ്യത ഇരുപക്ഷവും പങ്കുവെച്ചു. യുക്രെയ്ൻ യുദ്ധ സാഹചര്യം വിലയിരുത്തി മേഖലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിന്‍റെ ആവശ്യവും നടപടികളും നേതാക്കൾ പങ്കുവെച്ചു. ഇതിനുപുറമെ ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ചയായി.

തുർക്കിയുമായി സഹകരണം വർധിപ്പിക്കുന്നതിന് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ നേതൃത്വത്തിൽ യു.എ.ഇ പ്രതിഞ്ജാബദ്ധമാണെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. യു.എ.ഇയുമായുള്ള ബന്ധത്തിലെ സംതൃപ്തി തുർക്കി നേതൃത്വവും അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ യു.എ.ഇയിൽ സന്ദർശനം നടത്തിയിരുന്നു. അതിനുമുമ്പ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുർക്കിയിലെത്തി. ഇരു സന്ദർശനങ്ങളിലൂടെയും ധാരണയിലെത്തിയ കാര്യങ്ങൾ അവലോകനം ചെയ്യാനും പുരോഗതി വിലയിരുത്താനുമാണ് പുതുതായി കൂടിക്കാഴ്ച. ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെ മരണത്തിൽ അനുശോചനം അറിയിക്കാൻ ഈമാസം ഉർദുഗാൻ അബൂദബിയിലെത്തിയിരുന്നു.

Tags:    
News Summary - Sheikh Abdullah held talks with Urdugan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.