ദുബൈ: ഗൾഫുകാരുടെ ജനപ്രീയ ഭക്ഷണമായ ഷവർമയിൽ തട്ടിപ്പിപ്പ് നടത്തുന്നവർ സൂക്ഷിക്കുക. രാജ്യത്ത് ഷവര്‍മയുടെ പാചകത്തിനും, വില്‍പനക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സർക്കാർ. മുഴുവന്‍ എമിറേറ്റിലെയും ഷവര്‍മ സ്ഥാപനങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡാർഡൈസേഷൻ ആൻറ് മെട്രോളജി അഥവാ എസ്മയാണ് ഷവര്‍മ വില്‍പനകേന്ദ്രങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കർശന നിരീക്ഷണവുമായി എസ്മ പിന്നാലെയുണ്ട്. ഷവര്‍മ നിര്മാണത്തിെൻറയും വില്‍പനയുടെയും എല്ലാ ഘട്ടങ്ങളിലും എസ്മയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഷവര്‍മ നിര്‍മാണത്തിന് ഇറച്ചി തെരഞ്ഞെടുക്കുന്നത് മുതല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സൂക്ഷിപ്പ്, പാക്കിങ്, വിതരണം എന്നിവയില്‍ വരെ പുതിയ മാനദണ്ഡങ്ങളുണ്ടാകുമെന്ന് എസ്മ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഐനി അറിയിച്ചു. ജിഎസ്ഒ നിലവാര പ്രകാരം ഹലാല്‍ രീതിയില്‍ അറവ് ശാലയില്‍ അറുത്ത ഇറച്ചി മാത്രമേ ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കാവൂ. ശരീഅ നിയമം അനുവദിക്കാത്ത ഒരു ഘടകവും നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ല. കടയുടെ പരിധിക്ക് പുറത്ത് ഷവര്‍മ നിര്‍മിച്ച് കടയിലെത്തിച്ച് വിൽക്കാന്‍ അനുവദിക്കില്ല. ജോലിക്കാരെല്ലാം ആരോഗ്യ സര്‍ട്ടിഫിക്കറ്റുള്ളവരായിരിക്കണം. ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, ശ്വാസകോശരോഗങ്ങള്‍, മുറിവുകള്‍, പഴുപ്പുകള്‍ എന്നിവയുണ്ടാകാന്‍ പാടില്ല. പുകവലിയടക്കം ദുശീലങ്ങളും ജീവനക്കാര്‍ക്ക് പാടില്ല. നേരത്തേ ദുബൈ അടക്കം വിവിധ എമിറേറ്റുകളില്‍ ഇത്തരം സുരക്ഷാമാനദണ്ഡങ്ങള്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ രാജ്യമെമ്പാടും മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.