ഷാര്‍ജ: തന്‍െറ വായനക്കും തുടര്‍ന്നുണ്ടായ എഴുത്തിനും കാരണമായത് പിതാവ് ശശി തരൂരാണെന്ന് മകനും മാധ്യമപ്രവര്‍ത്തകനുമായ കനിഷ്ക് തരൂര്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശനിയാഴ്ച നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും സഹോദനും എഴുത്തിന്‍െറ ലോകത്ത് തന്നെയാണ്. പത്രപ്രവര്‍ത്തനത്തോട് കൂടി തന്നെ എഴുത്ത് മുന്നോട്ട് കൊണ്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. തന്‍െറ ആറാംവയസില്‍ തന്നെ എഴുത്ത് തുടങ്ങിയിരുന്നതായി കനിഷ്ക് തരൂര്‍ പറഞ്ഞു. പിതാവാണ് എഴുത്തിലേക്ക് ഇത്ര ചെറുപ്പത്തില്‍ തന്നെ ആകര്‍ഷിച്ചത്. അച്ഛന്‍ എഴുതിയ കത്തുകളെ ക്കുറിച്ച് ചെറുപ്പത്തില്‍ ആഴത്തില്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ പിന്നിടാണ് ആ കത്തുകളുടെ ആഴവും പരപ്പും അറിഞ്ഞത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുകയാണ് താനെന്ന് കനിഷ്ക് പറഞ്ഞു. വിശ്രമമില്ലാത്ത പണിയാണത്. എന്നാല്‍ പ്രവചനത്തിനൊന്നും താന്‍ ഒരുക്കമല്ല എന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മുഴുവന്‍ സമയ എഴുത്തുകാരനാകാന്‍ സാഹചര്യങ്ങള്‍ തടസമായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ജനപ്രതിനിധിയായിരുന്നത് കാരണം ജനങ്ങളുടെ പ്രശ്നങ്ങളും പരിപാടികളും എഴുത്തിനെ ബാധിച്ചിരുന്നു. എന്നാല്‍ എഴുത്ത് വിടാന്‍ താന്‍ ഒരുക്കമല്ല. ഒരു ദിവസം 18 മണിക്കൂര്‍ എടുത്താണ് തന്‍െറ പുതിയ പുസ്തകം പൂര്‍ത്തിയാക്കിയത്. ഫോണ്‍ പോലും ഉപയോഗിക്കാത്ത നാളുകളായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മകന് പ്രവചനം സാധ്യമല്ളെങ്കിലും ഹിലരി ക്ളിന്‍റണ്‍ തന്നെ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
കനിഷ്ക് തരൂരിന്‍െറ ആദ്യ രചനയായ ‘സ്വിമ്മര്‍ അമങ് ദ സ്റ്റാര്‍സ്’ എന്ന പുസ്തകത്തെ അവലംബിച്ചായിരുന്നു പിതാവും പുത്രനും വേദിയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.