ഉണ്ണികളെ ഒരു കഥ പറയാം...

ഷാർജ: അന്താരാഷ്​ട്ര പുസ്​തകമേളയുടെ പ്രഭാതവേളകൾ കുഞ്ഞുങ്ങൾക്കുള്ളതാണ്​. ഉദ്​ഘാടന ദിവസം തന്നെ നൂറുകണക്കിന്​ കുട്ടികളാണ്​ വിവിധ സ്​കൂളുകളെ പ്രതിനിധീകരിച്ചും രക്ഷിതാക്കൾക്കൊപ്പവും മേള നഗരിയിലെത്തിയത്​. ഇ^മാധ്യമങ്ങളുടെ കാലത്തും പുസ്​തകങ്ങളുടെ ആകർഷണീയത ഒട്ടും കുറയുന്നില്ല എന്ന്​ ബോധ്യപ്പെടുത്തുന്നു കുട്ടികളുടെ ആവേശം. കെട്ടിലും മട്ടിലും ഉൽപാദന മേൻമയിലും ഏറെ മികവുറ്റ പുസ്​തകങ്ങളാണ്​ അറബ്​, ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്​ എത്തിയിരിക്കുന്നത്​. സാങ്കൽപ്പിക കാർട്ടൂൺ കഥാപാത്രങ്ങളേക്കാളേറെ പൈതൃക പശ്​ചാത്തലമുള്ള കഥകൾ ഇഷ്​ടപ്പെടുന്ന പ്രവണത കുട്ടികൾക്കിടയിൽ മടങ്ങിയെത്തിയിരിക്കുന്നതായി ബാല പുസ്​തക പ്രസാധകർ പറയുന്നു.എന്നാൽ കാർട്ടൂൺ പ്രിയം കുഞ്ഞുങ്ങൾക്കിടയിൽ ഇല്ലാതാവുന്നുമില്ല.അറബ്​ നാടോടിക്കഥകളും പുത്തൻ ബാലകഥകളും മനോഹരമായ വരകൾ കൊണ്ട്​ ആകർഷകമാണ്​. ജീവചരിത്ര ​പുസ്​തകങ്ങൾക്കും മിഴിവേറെ. യു.കെയിൽ നിന്നും ആസ്​ട്രേലിയയിൽ നിന്നും നിരവധി പുതിയ പ്രസാധകരാണ്​ കുട്ടികൾക്കായി പുസ്​തകങ്ങളുമായി എത്തിയിരിക്കുന്നത്​. അക്ഷരാർഥത്തിൽ അക്ഷരങ്ങൾ അതിരുകളെ മായ്​ച്ചുകളയുന്നു എന്ന്​ ബോധ്യപ്പെടുന്നത്​  ഗാന്ധിജിയുടെയും ചെഗുവേരയുടെയും ജീവിതം വിവരിക്കുന്ന പുസ്​തകങ്ങളുടെ അറബി പതിപ്പുകൾ ഒട്ടിച്ചേർന്നിരിക്കുന്ന സ്​റ്റാളുകൾ കാണു​േമ്പാഴാണ്​. കുഞ്ഞുങ്ങളെ വിദ്വേഷശക്​തികൾ വഴിതെറ്റിക്കുന്നത്​ തടയാൻ സംസ്​കാരവും പൈതൃകവും സത്യപ്രകാശവും പകർന്നു നൽകണമെന്ന പുസ്​തകമേള രക്ഷാധികാരി ഡോ. ശൈഖ്​ സുൽത്താ​​െൻറ വരികളെ ഒാർമപ്പെടുത്തും വിധമാണ്​ ഒ​ട്ടുമിക്ക പ്രസാധകരും കുട്ടികൾക്കായുള്ള പുസ്​തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്​.

Tags:    
News Summary - sharjha book fest uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.