‘ദി ഗേള്‍ ചൈല്‍ഡ് ഫണ്ട്​’ പദ്ധതിക്ക് ഷാര്‍ജയില്‍ തുടക്കം

ഷാര്‍ജ: ജീവകാരുണ്യമേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ ഷാര്‍ജയുടെ ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ (ടി.ബി.എച്ച്.എഫ്) ദി ഗേള്‍ ചൈല്‍ഡ് ഫണ്ട് പദ്ധതിക്ക് തുടക്കമിട്ടു. ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ ക്ഷേമം ഉറപ്പ് വരുത്തുകയാണ് ഇതിന്‍െറ പ്രധാന ലക്ഷ്യമെന്ന് ടി.ബി.എച്ച്.എഫ്​ ചെയർപേഴ്സനും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയുമായ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമി പറഞ്ഞു. മധ്യപൂര്‍വദേശം, ദക്ഷിണേഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചായിരിക്കും ഇതിന്‍െറ പ്രവര്‍ത്തനം.

വിദ്യഭ്യാസത്തിനും സുരക്ഷക്കും മുന്‍ഗണന നല്‍കുന്നതിനോടൊപ്പം ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം, സാമൂഹ്യ പിന്തുണയും ഉറപ്പ് വരുത്തും. ഇതിനായി ശക്തവും ഫലവത്തായതുമായ പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനായി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും ധനസമാഹരണവും നടത്തുമെന്ന് ടി.ബി.എച്ച്.എഫ് വൃത്തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തന്നെ അതിനായുള്ള കര്‍മ്മ പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്യും. ബാലവേല, ശൈശവ വിവാഹം തുടങ്ങിയവ തടയുകയും ഇതി​​​െൻറ ഉന്നമാണ്. പെണ്‍കുട്ടികള്‍ തഴയപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതുമായ സാഹചര്യങ്ങള്‍ കുടുംബത്തിന് പുറമെ സമൂഹത്തിന്‍െറ ദൃഢതയെയും ബാധിക്കുന്ന ഘടകമാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതായി ശൈഖ പറഞ്ഞു.

ഇന്നത്തെ പെണ്‍കുട്ടികള്‍ നാളെയുടെ മാതാക്കളാണ്. സമൂഹത്തിന്‍െറ നട്ടെല്ലായ അമ്മമാരാണ് ഉന്നതമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതും സംരക്ഷിക്കുന്നതും. ശക്തമായ സാമൂഹ്യ ബന്ധങ്ങള്‍ക്ക് സ്ത്രികള്‍ വഹിക്കുന്ന പങ്കും പിന്തുണയും തിരിച്ചറിയണം ശൈഖ പറഞ്ഞു. സമൂഹത്തി​​​െൻറ എല്ലാമേഖലയിലും ഇന്ന് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ തഴയുന്നതും പീഡനത്തിന് ഇരയാക്കുന്നതും മാനസികമായി തകര്‍ക്കുന്നതും സാമൂഹിക ദുരന്തമാണെന്ന് അവര്‍ പറഞ്ഞു. 

News Summary - sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.