ഷാര്‍ജ: അല്‍ ജുബൈലിലെ സൗദി പള്ളിക്കടുത്തുള്ള പാര്‍ക്കില്‍ മാസങ്ങളായി ദുരിതം ജീവിതം നയിക്കുന്നവര്‍ക്ക് ആശ്വാസവുമായി സാമൂഹ്യ പ്രവര്‍ത്തകരെത്തി. തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ് സ്വദേശികളാണ് തണുപ്പും വിശപ്പും സഹിച്ച് പാര്‍ക്കില്‍ കഴിയുന്നത്. ജോലിഭാരവും പറഞ്ഞ ശമ്പളം ലഭിക്കാത്തതിെൻറ പേരിലുമാണ് ഇവര്‍ ദുരിത ജീവിതത്തിലേക്കിറങ്ങാന്‍ കാരണം. എന്‍ജിനീയര്‍ മുതല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഒരു മലയാളിയും ഇടക്ക് ഇവരുടെ കൂട്ടത്തില്‍ കൂടാറുണ്ട്. കൂട്ടുകാരുടെ മുറിയില്‍ ഇടമില്ലാതാകുമ്പോളാണ് ഇയാള്‍ പാര്‍ക്കില്‍ ഉറങ്ങാന്‍ എത്തുന്നത്, ഇയാളുടെ പ്രശ്നവും സമാനമാണ്. ഇതില്‍ യുവ എന്‍ജിനിയര്‍ക്ക് താമസിക്കാനുള്ള സൗകര്യം മലയാളി സാമൂഹ്യ പ്രവര്‍ത്തകെൻറ ഇടപ്പെടല്‍ മൂലം ശനിയാഴ്ച ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് കരുതുന്നത്. മലയാളിയും പെട്ടെന്ന് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്. വിസ കഴിഞ്ഞവരും ഇവരുടെ കൂട്ടത്തിലുണ്ട്. കൊടും തണുപ്പില്‍ കിടന്നും ആഹാരം ലഭിക്കാതെയും ഇവരെല്ലാം മാനസികമായും ശാരിരികമായും തളര്‍ന്ന അവസ്ഥയിലാണ്. പാര്‍ക്കിലെ ഒരു മരത്തിെൻറ ചില്ലയിലാണ് പുതപ്പും വസ്ത്രവും സൂക്ഷിച്ചിരിക്കുന്നത്. കുളിയും മറ്റും പൊതു ശുചിമുറിയിലുമാണ്. ഇവരുടെ കൂട്ടത്തിലെ പഞ്ചാബ് സ്വദേശിക്ക് വീണതിനെ തുടര്‍ന്ന് കൈക്ക് പരിക്കുണ്ട്. എന്നാല്‍ രേഖകള്‍ കൈവശമില്ലാത്തതിനാൽ ഡോക്ടറെ കാണാന്‍ പറ്റാത്ത അവസ്ഥയാണ്. ആന്ധ്രസ്വദേശി മൂന്ന് ലക്ഷം രൂപ കടം വാങ്ങിയാണ് ഇവിടെ എത്തിയത്. അത് വീട്ടാതെ നാട്ടിലേക്ക് പോകാനാവില്ലെന്നാണ് ഇയാളുടെ നിലപാട്. 2020 വരെയുള്ള വിസ ഇയാള്‍ക്കുണ്ട്. തിരിച്ചറിയല്‍ രേഖകളും കൈവശമുണ്ട്. എന്നാല്‍ എല്ലാവരുടേയും പാസ്പോര്‍ട്ട് കമ്പനികളിലാണ്. പാര്‍ക്കില്‍ എത്തുമ്പോള്‍ എല്ലാവരുടെയും കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. പിന്നീട് ഇവ മോഷ്ടിക്കപ്പെട്ടു. ഇവരെ ചൂക്ഷണം ചെയ്യാനും ആളുകളുണ്ട്. താത്ക്കാലിക ജോലികള്‍ക്ക് കൊണ്ട് പോയി ആഹാരവും കൂലിയും നല്‍ക്കാതെ പറ്റിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നവരിലേറെയും മലയാളികളാണെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.