വെള്ളത്തില്‍ നിന്ന് പുതുവര്‍ഷത്തെ ഉണര്‍ത്തി ഷാര്‍ജ

ഷാര്‍ജ:  ഏതു മേഖലയിലുമാവ​െട്ട  ഷാര്‍ജ പുതുമകൾ സൃഷ്​ടിക്കും.  പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ തീര്‍ത്ത കരിമരുന്ന പ്രയോഗത്തിലും അത് തെളിഞ്ഞ് നിന്നു. ഖാലിദ് തടാകത്തിലെ തെളിഞ്ഞ വെള്ളത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കരിമരുന്ന് വെളിച്ചത്തില്‍ നിന്ന് 2018 വിടര്‍ന്ന് വരുന്നത് കണ്ട് കരയാകെ ആര്‍പ്പ് വിളിയുണര്‍ത്തി. തടാക കരയിലെ മട്ടുപ്പാവുകളും ഭക്ഷണ ശാലകളും മുന്‍കൂട്ടി തന്നെ സന്ദര്‍ശകര്‍ കൈയടക്കിയിരുന്നു. ആയിരങ്ങളാണ് തടാക കരയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനെത്തിയത്. വെടിക്കെട്ട് 10 മിനുട്ട് നീണ്ടു. അല്‍ ഖസബയില്‍ നടന്ന വെടിക്കെട്ട് കാണാനും നിരവധി പേരുണ്ടായിരുന്നു. കായലിനും യന്ത്ര ഊഞ്ഞാലിനും ഇടയില്‍ കരിരുന്ന് തീര്‍ത്ത നവവത്സര വസന്തം മികച്ച് നിന്നു. 

Tags:    
News Summary - sharjah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.