ഷാർജ: എമിറേറ്റിലെ ഒരു റൗണ്ട് എബൗട്ട് ഞായറാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. മുവൈല കോമേഴ്സ്യൽ ഏരിയയിലെ ഹോളി ഖുർആൻ കോംപ്ലക്സിന് സമീപം സ്ഥിതി ചെയ്യുന്ന റൗണ്ട് എബൗട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അടച്ചിടുന്നത്. ആഗസ്റ്റ് 22 വെള്ളിയാഴ്ച വരെയാണ് അടച്ചിടുക. ഇതുവരെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബദൽ റൂട്ടുകൾ ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവരും റോഡ് ഉപയോക്താക്കളും ഗതാഗത സുരക്ഷ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും ബദൽ വഴികൾ ഉപയോഗിക്കണമെന്നും അതോറിറ്റി സോഷ്യൽ പ്ലാറ്റ്ഫോമായ എക്സിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.