ഷാർജ പൊലീസിെൻറ ‘നിങ്ങളുടെ വാഹനം പുതുക്കുക’ കാമ്പയിൻ
ഷാര്‍ജ: ഷാർജ പൊലീസിെൻയും ആഭ്യന്തര മന്ത്രാലയത്തിെൻറയും നേതൃത്വത്തിൽ 'നിങ്ങളുടെ വാഹനം പുതുക്കുക' എന്ന സന്ദേശമുയർത്തി ഈ വര്‍ഷം ആദ്യ പാദത്തിൽ പൊലീസ് ജനറൽ കമാൻഡ് 64,000 വാഹനങ്ങൾ പുതുക്കി. റോഡുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈസന്‍സ് പുതുക്കല്‍ കാമ്പയിന് ശക്തമാക്കിയത്.
ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കാനും ഡ്രൈവർമാരെയും റോഡ് ഉപയോക്താക്കളെയും പരിരക്ഷിക്കാനും അവരുടെ വാഹനങ്ങൾ സുരക്ഷിതമാക്കാനുമാണ് നടപടിയെന്ന് ഷാർജ പൊലീസിലെ വെഹിക്കിൾ ലൈസൻസിങ് വിഭാഗം മേധാവി ലഫ്റ്റനൻറ് കേണൽ അബ്ദുൽ റഹ്മാൻ ഖാതർ പറഞ്ഞു.ആഭ്യന്തര മന്ത്രാലയം (മോയി) സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ എമിറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലും സേവന കേന്ദ്രങ്ങളിലും വിന്യസിച്ചിരിക്കുന്ന 'സഹൽ' സംവിധാനത്തിലൂടെയോ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിലൂടെയോ വാഹനങ്ങൾ പുതുക്കാമെന്ന് ഖാതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.