ഷാർജ പബ്ലിഷിങ്​ സിറ്റി ഇന്ത്യൻ പ്രസാധകരെ യു.എ.ഇയിലെ നിക്ഷേപ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കും

ഷാർജ: ഫ്രീസോൺ മേഖലയിലെ ലോകത്തെ ആദ്യ പ്രസിദ്ധീകരണ വിഭാഗമായ ഷാർജ പബ്ലിഷിംഗ് സിറ്റി (എസ്​.പി.സി) ജനുവരി അഞ്ച് മ ുതൽ 13 വരെ ന്യൂ ഡൽഹി ​േലാക പുസ്​തക മേളയുടെ 48ാം എഡിഷനിൽ പങ്കെടുക്കും. ഇന്ത്യൻ പ്രസാധകരെ യു.എ.ഇയിലെ നിക്ഷേപ അവസരങ്ങ ളിലേക്ക് ബന്ധിപ്പിക്കുന്ന വിവിധ പദ്ധതികളും എസ്​.പി.സി ആവിഷ്കരിച്ചിട്ടുണ്ട്. ഈ വർഷത്തെ ന്യൂ ഡൽഹി വേൾഡ് ബുക്ക് മ േളയിലെ വിശിഷ്​ടാതിഥിയായി ഷാർജയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഷാർജ ബുക് അതോറിറ്റി(എസ്​.ബി.എ)യുടെ അനുബന് ധ കമ്പനികൾ ഇന്ത്യൻ പ്രസാധകരും പ്രസാധക വിദഗ്ധരും ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ബിസിനസ്സുകാരുമായി ഒരുപാട് നെറ്റ് വർക്ക് മീറ്റിംഗുകൾ നടത്തി കഴിഞ്ഞു. ഷാർജ എമിറേറ്റിൽ ഇന്ത്യൻ നിക്ഷേപങ്ങളെ ആകർഷിക്കാൻ ഈ യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എസ്​.പി.സി ഫ്രീ സോണിൽ ഇന്ത്യൻ കമ്പനികൾക്ക് ലോകോത്തര നിലവാരവും പ്രവർത്തനവും വാഗ്ദാനം ചെയ്യുന്നു. ഷാർജയുടെ ബിസിനസ്സ്സൗഹൃദ അന്തരീക്ഷം, തന്ത്രപ്രധാന സ്​ഥാനം, എസ്​.പി.സി അടുത്തിടെ സമാരംഭിച്ച ആദ്യത്തെ ഡ്യുവൽ േട്രഡിംഗ് ലൈസൻസ്​ പോലുള്ള നിരവധി ബിസിനസ്സ് ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

എസ്​.പി.സി ഫ്രീസോൺ അടിസ്​ഥാനമാക്കി ബിസിനസുകൾ അനുവദിക്കുന്നതിനും സഹകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനും യു.എ.ഇയിലും ഗൾഫിലും ഇന്ത്യൻ പ്രസാധകരുടെ സാന്നിധ്യം വർദ്ധിപ്പിക്കുവാനും സാധിക്കുമെന്നാണ് ഇതുവഴി ലക്ഷ്യമിടുന്നത്.1971ൽ യു.എ.ഇ രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ, ഉഭയകക്ഷി വ്യാപാരം, രാഷ്ട്രീയസാംസ്​കാരിക ബന്ധം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപ്രധാനമായ കാലഘട്ടത്തിൽ യു.എ.ഇയും ഇന്ത്യയും നല്ല സുഹൃദ്ബന്ധം ആസ്വദിച്ചിരുന്നു.

ഇന്ത്യ, യു.എ.ഇ ബന്ധങ്ങളുടെ സാമ്പത്തിക വശം ഇരു കക്ഷികൾക്കും വലിയ പ്രാധാന്യം നൽകുമ്പോൾ തന്നെ നമ്മുടെ ഇടയ്ക്കിടെയുള്ള പരസ്​പര ഇടപെടൽ പരസ്​പര ബന്ധം, പ്രത്യേകിച്ച് അടുത്തകാലത്തായി, അസാധാരണമായ പ്രാധാന്യം നേടിയിരിക്കുന്നുവെന്ന് എസ്​.പി.സി ഡയറക്ടർ സലിം ഉമർ സലിം പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ അതിവേഗം വളരുന്ന പുസ്​തക വിപണികളിലൊന്നാണ് ഇന്ത്യ. ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ പുസ്​തക പ്രസിദ്ധീകരണ രാജ്യവുമാണ്. ബ്രിട്ടണും യ.ുഎസ്സിനും ശേഷം ഇംഗ്ലീഷ് ഭാഷാ പുസ്​തകങ്ങൾ ഉല്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യവുമാണ്. ഓരോ വർഷവും, ഇന്ത്യയിലെ 24 ഭാഷകളിലായി 80,000ത്തിലധികം ശീർഷകത്തിലുള്ള പുസ്​തകങ്ങളാണ് പുറത്തിറങ്ങുന്നത്. 160,000 പ്രസാധകരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്.

Tags:    
News Summary - sharjah publishing city-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.