ഷാർജ:അത്യാധുനിക േലാക നിലവാരമുള്ള പുസ്തകങ്ങൾ തയ്യാറാക്കാൻ സൗകര്യമൊരുക്കി പുസ്തക നഗരിയായ ഷാർജയിൽ ഒരുങ്ങിയ ഷാർജ പബ്ലിഷിങ് സിറ്റി സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള പ്രസാധകർക്ക് നിക്ഷേപത്തിന് അവസരമൊരുക്കി ഷാർജ ബുക് അതോറിറ്റി തയ്യാറാക്കിയ നഗരസത്തിൽ അച്ചടിക്കും ലൈസൻസിങിനും വിതരണത്തിനുമുള്ള സൗകര്യങ്ങളുണ്ട്. ഷാർജ എമിഗ്രേഷെൻറ ശാഖ കൂടിയുണ്ട് ഇതിനുള്ളിൽ എന്നതാണ് ഏറെ ശ്രദ്ധേയം.
40,000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പബ്ലിഷിങ് സിറ്റിയിൽ സർവസജ്ജമായ 300 ഒഫീസുകളുണ്ട്. പുതുതായി ഇടം നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കായി ആറായിരം മീറ്റർ സ്ഥലം വേറെയും. ഉദ്ഘാടന ശേഷം ഡോ.ശൈഖ് സുൽത്താൻ നഗരി ചുറ്റിക്കണ്ടു. ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമീറി അദ്ദേഹത്തെ അനുഗമിച്ച് പ്രവർത്തന രീതികൾ വിശദീകരിച്ചു.
ഷാർജ ബുക് അതോറിറ്റിയുമായി അറബ് റൈറ്റേഴ്സ് യൂനിയനും, എമിറേറ്റ്സ് റൈറ്റേഴ്സ് യൂനിയനും കരാറുകളിൽ ഒപ്പുവെച്ചു. അറബ് റൈറ്റേഴ്സ് യൂനിയൻ ആസ്ഥാനം സിറ്റിയിൽ സ്ഥാപിക്കും. 40 ഇമറാത്തി എഴുത്തുകാരുടെ രചനകൾ അറബിയിൽ നിന്ന് ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന ജോലികൾ സംബന്ധിച്ചാണ് അടുത്ത ധാരണാ പത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.