സിനിമയുടെ പറുദീസയൊരുക്കി ഷാർജ; സൗജന്യമായി വീട്ടിലിരുന്ന് ആസ്വദിക്കാം

ഷാർജ: യുവ സിനിമപ്രേമികളെ പുത്തൻ ചലച്ചിത്ര അനുഭവത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവുകയാണ് കോവിഡ് കാലത്ത് ഷാർജ. വീടുകളുടെ സുഖ സൗകര്യങ്ങളിലും സുരക്ഷയിലും സിനിമ ആസ്വദിക്കാൻ 'ലെറ്റ്സ് ഹാവ് ഫൺ' വെർച്വൽ ഇവൻറ്​ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച അഞ്ചുദിവസം നീളുന്ന വെർച്വൽ ഇവൻറിൽ പ്രദർശിപ്പിക്കുന്നതിനായി ഡസൻ കണക്കിന് സിനിമകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

നിരവധി പുതുമകളും രസകരമായ തീമുകളും ഉൾക്കൊള്ളുന്ന അഞ്ച് ഹ്രസ്വചിത്രങ്ങൾ ചൊവ്വാഴ്ച പ്രദർശിപ്പിക്കും. വൈകീട്ട്​ അഞ്ചുമുതൽ ആറു വരെയാണ് പ്രദർശനം. യുവാക്കൾക്കും കുട്ടികൾക്കുമായി ഷാർജ മീഡിയ ആർട്സ് ഒരുക്കുന്ന ചലച്ചിത്ര മേള ആസ്വദിക്കാൻ funn.ae/letshavefunn വെബ്സൈറ്റിൽ സൗജന്യ സ്ട്രീമിങ് ലഭ്യമാണ്. 12 വയസ്സിനു മുകളിലുള്ളവർക്കായി ഇന്നു പ്രദർശിപ്പിക്കുന്ന സിനിമകൾ: ബാലൻസ്​ ഈസ്​ സീറോ, ഒപാലെ, കെർനെൽ, മുവെദ്ര, ഗാലിയ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.