ഷാര്‍ജയില്‍ പൊലീസുകാര്‍ക്കായി  ഉദ്യാനം തുറന്നു

ഷാര്‍ജ: പൊലീസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഷാര്‍ജയില്‍ മരുഭൂദ്യാനം തുറന്നു. 
ഷാര്‍ജ-മലീഹ റോഡിലെ അല്‍ ബത്താ മരുഭൂമിയിലെ അല്‍ കഹീഫ് മേഖലയിലാണ് 800 ചതുരശ്ര മീറ്ററുള്ള ഉദ്യാനം തിങ്കളാഴ്ച തുറന്നത്. കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍, വിവിധതരം ആടുകള്‍, ഒട്ടകങ്ങള്‍, പള്ളി, സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള വിശ്രമ കേന്ദ്രം, ഫുട്ബാള്‍, വോളിബാള്‍ തുടങ്ങിയവക്കുള്ള മൈതാനം തുടങ്ങിയ വന്‍ സൗകര്യമാണ് ഉദ്യാനത്തിലുള്ളത്. 
യു.എ.ഇയില്‍ ആദ്യമായിട്ടാണ് പൊലീസുകാര്‍ക്കും അവരുടെ കുടുബാഗങ്ങള്‍ക്കുമായി ഒരു മരുഭൂദ്യാനം ഒരുങ്ങുന്നത്. ഗാഫ് മരങ്ങള്‍ക്കിടയില്‍ കാവികലര്‍ന്ന മണല്‍പ്പരപ്പില്‍ തീര്‍ത്ത ഉദ്യാനം അതിമനോഹരമാണ്. 
ഭക്ഷണം പാചകം ചെയ്യാനും അവ കഴിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്. മരുഭൂമിയില്‍ ചുറ്റാന്‍ കോഡ് ബൈക്കുകളുമുണ്ട്.  

News Summary - sharjah policegarden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.