അല്‍ ദൈദിലെ കാലിത്തീറ്റ ഫാക്ടറിയിൽ ഷാർജ പൊലീസ് നടത്തിയ പരിശോധന
ഷാര്‍ജ: അല്‍ ദൈദ് നഗരസഭ പരിധിയിലെ തോട്ടത്തില്‍ നിലവാരമില്ലാത്ത കാലിത്തീറ്റ നിർമിച്ച ഫാക്ടറി അധികൃതര്‍ പൂട്ടിച്ചു. ഏഷ്യന്‍ വംശജരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ രേഖകള്‍ ഒന്നുമില്ലാതെയാണ് താമസിച്ചിരുന്നത്. തൊഴിലാളികളുടെ താമസ സ്ഥലവും ഇതിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ഗുണമേന്മയില്ലാത്ത ധാന്യങ്ങള്‍ ചേര്‍ത്താണ് തീറ്റ നിര്‍മിച്ചിരുന്നതെന്നും ഇവ കാലികളുടെ ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണെന്നും നഗരസഭ പറഞ്ഞു. ബാഗുകള്‍ പാക്ക് ചെയ്യുന്നതിനുള്ള തയ്യല്‍ മെഷീന്, 200 കിലോ സ്കെയില്‍, 25 കിലോ തീറ്റ അടങ്ങിയ 185 ബാഗുകള്‍, 25 കിലോ കുതിര തീറ്റ, 32 കാര്‍ട്ടണ്‍ ഉണങ്ങിയ അത്തിപ്പഴം, 24 കിലോഗ്രാം തൂക്കം വരുന്ന 248 ചാക്ക് ഗോതമ്പ്, 40 കിലോ വീതമുള്ള 33 ചാക്ക് പയർ, 25 കിലോ വീതം തൂക്കം വരുന്ന 225 ചാക്ക് പയർ, 30 കിലോ വീതം തൂക്കമുള്ള 45 ചാക്ക് ബീന്‍സ്, പാക്കിങ് ബാഗുകള്‍, ശൂന്യമായ കാര്‍ട്ടണ്‍ ബോക്സുകള്‍, കാലിത്തീറ്റ നിറച്ച വാഹനം എന്നിവയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.