ദുബൈ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം മുസിരിസ് അവാർഡ് അഡ്വ. മുഹമ്മദ് ഫാസിലിനു തൃശൂർ ജില്ല ജനറൽ

സെക്രട്ടറി ഗഫൂർ പട്ടിക്കര നൽകുന്നു  

മുഹമ്മദ് ഫാസിലിന് മുസിരിസ് അവാർഡ് സമ്മാനിച്ചു

ദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി വർഷം തോറും നൽകുന്ന മുസിരിസ് അവാർഡ് യുവ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. മുഹമ്മദ് ഫാസിലിന് (ഫ്രാൻ ഗൾഫ്) തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സമ്മാനിച്ചു.

മണ്ഡലം പ്രസിഡന്‍റ്​ അസ്‌കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു. യു.എ.ഇ ഇൻകാസ് ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ദുബൈ ഇൻകാസ് വർക്കിങ്​ പ്രസിഡന്‍റ്​ ബി. പവിത്രൻ, ഷാർജ കെ.എം.സി.സി സെക്രട്ടറി കെ.എസ്​ ഷാനവാസ്, ദുബൈ ഇൻകാസ് സെക്രട്ടറി അരീഷ് അബൂബക്കർ, കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്‍റ്​ അഷ്‌റഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Muziris Award presented to Muhammad Fasil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.