കേസർ മാമ്പഴം മുതൽ മഹേശ്വരി സിൽക്ക് വരെ...രാജകുടുംബാംഗങ്ങൾക്ക് മോദി നൽകിയത്​ വൈവിധ്യമാർന്ന സമ്മാനങ്ങൾ

ദുബൈ: മെയ് 15ന് യു.എ.ഇ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദത്തിന്റെ പ്രതീകമായി യു.എ.ഇ രാജകുടുംബാംഗങ്ങൾക്ക് നൽകിയത്​ വൈവിധ്യമാർന്ന സമ്മാനങ്ങൾ. കേസർ മാമ്പഴം മുതൽ മേഘാലയ കൈതച്ചക്കയും മണിപ്പൂരിലെ ചാക്-ഹാവോ അരിയും മഹേശ്വരി സിൽക്കും കരിംനഗർ ഫിലിഗ്രി ബോക്സുമടക്കം ഭൗമ, സാംസ്കാരിക പ്രാധാന്യമുള്ള നിരവധി ഉപഹാരങ്ങളാണ്​ രാജകുടുംബാംഗങ്ങൾക്ക് കൈമാറിയത്​. ഭൗമ സൂചിക പദവിയുള്ള കാർഷിക ഉൽപന്നങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, പ്രശസ്തമായ കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെ സമ്മാനിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്​ കരുത്തുപകരുന്നതുമായ സമ്മാനങ്ങളാണ് നൽകിയത്.

യു.എ.ഇ പ്രസിഡന്‍റിനുള്ള സമ്മാനങ്ങൾ യു.എഇ പ്രസിഡന്റ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന് മേഘാലയയിലെ കൈതച്ചക്ക, ഗുജറാത്തിലെ കേസർ മാമ്പഴം, 'ട്രീ ഓഫ് ലൈഫ്' (ജീവനവൃക്ഷം) മാതൃകയിലുള്ള റോഗൻ പെയിന്റിങ്​ എന്നിവയാണ് സമ്മാനിച്ചത്. കേസർ മാമ്പഴം ഗുജറാത്തിലെ ജുനാഗഡിൽ നിന്നുള്ള ഈ മാമ്പഴം 'മാമ്പഴങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്നു. ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്​. കുങ്കുമ നിറമുള്ള ഇതിന്റെ പൾപ്പും സുഗന്ധവും സവിശേഷമാണ്. റോഗൻ പെയിന്‍റിങ്​ ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുള്ള അപൂർവവും മനോഹരവുമായ വസ്ത്ര കലാരൂപമാണിത്. റോഗൻ കലയിലെ 'ട്രീ ഓഫ് ലൈഫ്' മാതൃക പരസ്പര ബന്ധം, കരുത്ത്, പുനരുജ്ജീവനം എന്നിവയുടെ പുരാതന പ്രതീകമാണ്. . മേഘാലയ കൈതച്ചക്ക ഉയർന്ന പഞ്ചസാരയുടെ അളവും കുറഞ്ഞ അസിഡിറ്റിയുമാണ്​ മേഘാലയൻ കൈതച്ചക്കയെ വ്യത്യസ്തമാക്കുന്നത്​. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൈതച്ചക്കകളിൽ ഒന്നായി ഇത്​ കണക്കാക്കപ്പെടുന്നു. ശൈഖ ഫാത്തിമക്ക്​ ‘രാഷ്ട്രമാതാവ്’ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിനും മോദി സമ്മാനങ്ങൾ നൽകി.

മണിപ്പൂരിലെ ചാക്-ഹാവോ അരി, മധ്യപ്രദേശിൽ നിന്നുള്ള മഹേശ്വരി സിൽക്ക് തുണി, കരിംനഗർ ഫിലിഗ്രി ബോക്സ് എന്നിവയാണ്​ സമ്മാനിച്ചത്​. ചാക്-ഹാവോ അരി മണിപ്പൂരിൽ കൃഷി ചെയ്യുന്ന കറുത്ത നിറമുള്ള ഈ അരി ഏറെ സവിശേഷതകൾ ഉള്ളതാണ്​. ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണിത്. നോർത്തീസ്റ്റിന്‍റെ ഫലഭൂയിഷ്ഠമായ താഴ്‌വരകളിൽ നിന്നുള്ള ഈ അരിക്ക്​ വശ്യമായ സുഗന്ധമുണ്ട്​. . കരിംനഗർ ഫിലിഗ്രി ബോക്സ് വെള്ളി തകിടുകളിൽ മനോഹരമായ ഡിസൈനുകൾ ഉണ്ടാക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ 'നക്കാഷി' ലോഹക്കലയുടെ ഉദാഹരണമാണ് ഈ വെള്ളിപ്പെട്ടി. വെള്ളി തകിടുകളിൽ വളരെ സൂക്ഷ്മമായി ചുറ്റിക കൊണ്ട് തല്ലി മനോഹരമായ ഡിസൈനുകൾ ഉണ്ടാക്കിയെടുക്കുന്ന രീതിയാണിത്​.. മഹേശ്വരി


സിൽക്ക് മധ്യപ്രദേശിലെ നർമദ നദീതീരത്തുള്ള ചരിത്രപ്രസിദ്ധമായ മഹേശ്വർ പട്ടണത്തിൽ നിന്നുള്ളതാണ് പരമ്പരാഗത നെയ്ത്തുകലയുടെ ഉദാത്തരൂപമായ ഈ പട്ടുനൂൽ വസ്ത്രം. സിൽക്കിന്റെയും പരുത്തിയുടെയും മനോഹര മിശ്രിതമായ ഇതിന്​ ഭാരം വളരെ കുറവാണ്. ചാരുത വർഷങ്ങളോളം നിലനിൽക്കുകയും ചെയ്യും. 18-ാം നൂറ്റാണ്ടിൽ അഹല്യാബായി ഹോൾക്കർ രാജ്ഞിയാണ് ഈ നെയ്ത്തു ശൈലി പ്രോത്സാഹിപ്പിച്ചത്. ശൈഖ്​ഖാലിദിന്​ അബൂദബി കിരീടാവകാശി ശൈഖ്​ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്​ ആൽ നഹ്​യാന്​ മിഥില മഖാനയും, കോഫ്ത്ഗാരി കലാവേല ചെയ്ത പരമ്പരാഗത വാളും സമ്മാനിച്ചു. മിഥില മഖാന ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഭൗമ സൂചിക പദവി ലഭിച്ച ‘താമര വിത്തു’കളാണിത്. ശുദ്ധജല തടാകങ്ങളിൽ നിന്നും വിളവെടുക്കുന്നവ. പ്രോട്ടീനും മിനറൽസും നിറഞ്ഞ ഇത് പരമ്പരാഗത വിഭവങ്ങളിലും ലഘുഭക്ഷണങ്ങളിലും മതപരമായ ചടങ്ങുകളിലെ വഴിപാടുകളിലും ഉപയോഗിക്കുന്നു.

പരമ്പരാഗത വാൾ രാജസ്ഥാനിലെ ഉദയപൂരിൽനിന്നുള്ള കരകൗശല വിദഗ്ധർ നിർമിച്ച ഈ വാളിൽ സ്റ്റീലിന്മേൽ സ്വർണം, വെള്ളി നൂലുകൾ പതിപ്പിക്കുന്ന കോഫ്ത്ഗാരി വിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇമാറാത്തികളുടെ 'ഖഞ്ചർ' പാരമ്പര്യം പോലെ, ഇത് ധീരതയുടെയും രാജകീയ പൈതൃകത്തിന്റെയും പ്രതീകമാണ്. ​. മറ്റ് രാജ്യങ്ങളിലെ നേതാക്കൾക്ക് തന്റെ സന്ദർശനത്തിനിടയിൽ മറ്റ് നാല് രാജ്യങ്ങളിലെ നേതാക്കൾക്കും മോദി സവിശേഷമായ സമ്മാനങ്ങൾ നൽകി. ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോക്ക്​ കമൽ തലായ് പിച്ചവായ് പെയിന്റിങ് സമ്മാനിച്ചപ്പോൾ​ ഐസ്‌ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രൺ ഫ്രോസ്റ്റാഡോട്ടിറിങ്​ ടെൻസിങ് നോർഗേ ഉപയോഗിച്ച ഐസ് കോടാലിയുടെ പകർപ്പാണ്​ നൽകിയത്​.

ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്​ ബിദ്രി സിൽവർ വർക്ക് വേസും സ്വീഡിഷ് രാജകുമാരി വിക്ടോറിയക്ക്​ മോദി എഴുതിയ 'കൺവീനിയന്റ് ആക്ഷൻ - കണ്ടിന്യൂയിറ്റി ഫോർ ചേഞ്ച്' എന്ന പുസ്തകവും സമ്മാനിച്ചു.സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണിന്​ ശാന്തിനികേതനിൽ നിന്നുള്ള ഹാൻഡ്ബാഗ്, ലഡാക്ക് കമ്പിളി സ്റ്റോൾ, ലോക്തക് ചായ, രബീന്ദ്രനാഥ ടാഗോറിന്റെ കൃതികൾ എന്നിവ നൽകി. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്​ പ്രെസ്​ഡ്​ ഓർക്കിഡ് പെയിന്‍റിങ്ങും ഓർക്കിഡ് പേപ്പർവെയ്റ്റുകളും നൽകിയപ്പോൾ, നോർവീജിയൻ ക്രൗൺ പ്രിൻസ് ഹാക്കോണിന്​ സൂര്യ-ചന്ദ്ര മാതൃകയിലുള്ള കലംകാരി പെയിന്റിങ്ങായിരുന്നു സമ്മാനം.നോർവേ രാജ്ഞി സോഞ്ജക്ക്​ ഒഡീഷയിൽ നിന്നുള്ള താലിയോല പട്ടുചിത്രവും ഡച്ച് രാജാവ് വില്യം അലക്സാണ്ടറിന്​ ഭൗമ സൂചിക ടാഗുള്ള ബ്ലൂ പോട്ടറിയും നൽകി. 

Tags:    
News Summary - From Kesar mangoes to Maheshwari silk... Modi gifted various gifts to the royal family members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.