ബലിപെരുന്നാൾ: ഷാർജയിൽ മൂന്ന്​ ദിവസം പാർക്കിങ്​ സൗജന്യം

ഷാർജ: ബലിപെരുന്നാൾ അവധി പ്രമാണിച്ച്​ ഷാർജയിൽ മൂന്ന്​ ദിവസം പാർക്കിങ്​ സൗജന്യമാക്കി. പെരുന്നാളിന്‍റെ ആദ്യ മൂന്ന്​ ദിവസങ്ങളിലായിരിക്കും പാർക്കിങ്​ ഫീസിൽ ഇളവ്​. അതേസമയം, നീല സൈൻ ബോർഡുകൾ വെച്ചിരിക്കുന്ന, ആഴ്ചയിൽ മുഴുവൻ ദിവസവും പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്ന പാർക്കിങ്​ മേഖലകൾക്ക്​ ഇളവുകൾ ബാധകമല്ല. കൂടാതെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളിലും പ്രധാന വാണിജ്യ സ്ഥലങ്ങളിലുമുള്ള സ്മാർട്ട്​ പാർക്കിങ്​ മേഖലകളിലും പണമിടാക്കും.

ഷാർജ ഡിജിറ്റൽ പ്ലാറ്റ്​ഫോമിലൂടെയും ആപ്പിലൂടെയും പാർക്കിങ്​ ഈ മേഖലകളിലെ പാർക്കിങ്​ ഫീസ്​ അടക്കാം. എമിറേറ്റിലുടനീളം ഫീൽഡ്​ പരിശോധനകൾക്കായി 239 ഉദ്യോഗസ്ഥരെയും അറവു മാടുകളെ പരിശോധിക്കുന്നതിനായി 35 മൃഗഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്​. പൊതുജന സുരക്ഷ ഉറപ്പുവരുത്താനും തിരക്കേറിയ അവധി ദിനങ്ങളിലുടനീളം ആരോഗ്യ നിലവാരം നിലനിർത്തുന്നതിനുമായി ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, ബീച്ചുകൾ, പബ്ലിക്​ പാർക്കുകൾ എന്നിവിടങ്ങളിൽ മുനിസിപ്പാലിറ്റി പരി​ശോധന കർനമാക്കിയിട്ടുണ്ട്​.

എമിറേറ്റിലെ പ്രധാന അറവുശാലകളിലായി അറവു മൃഗങ്ങളെ പരിശോധിക്കുന്നതിനായാണ്​ 35 മൃഗ ഡോക്​ടമാർരെ നിയോഗിച്ചതെന്നും ഉബൈദ്​ സഈദ്​ അൽ തുനൈജി വ്യക്​തമാക്കി. മനുഷ്യന്​ ഉപയോഗിക്കാൻ അനുയോജ്യമാണോ എന്ന്​ പരിശോധിക്കുന്നതിനായി വെറ്ററിനറി ഡോക്​ടർമാരെ അറവു മൃഗങ്ങളുടെ രകത പരിശോധനയും വിശദമായ വിശകലനവും നടത്തും. ബാർബർ ഷോപ്പുകളിലും വനിത ബ്യൂട്ടി പാർലുകളിലും മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കിയിരിക്കുകയാണ്​. സേവനങ്ങളിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനും അംഗീകൃത ഉൽപന്നങ്ങളാണോ ഉപയോഗിക്കുന്നതെന്ന്​ അറിയാനുമായി 32 പുരുഷ, വനിത പരിശോധകരേയും നിയോഗിച്ചിട്ടുണ്ട്​. 

Tags:    
News Summary - Eid al-Adha: Free parking in Sharjah for three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.