വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഇടവക അസി. വികാരി ഫാദര്‍ ജോണ്‍
എടാട്ട് ഉദ്‌ഘാടനം ചെയ്യുന്നു
അജ്‌മാന്‍: ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തിലെ സീറോ മലബാര്‍ കൂട്ടായ്‌മയുടെ ഭാഗമായ എസ്.എം.സി.എ അജ്‌മാന്‍ വാര്‍ഷികാഘോഷവും കുടുംബ സംഗമവും അജ്‌മാന്‍ റിയല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എസ്.എം.സി.എ അജ്‌മാന്‍ കോഡിനേറ്റര്‍ സിറിയക് ജോസഫ്, ജോയിന്‍റ് കോഡിനേറ്റര്‍ സൗമ്യ അനൂപ് എന്നിവർ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികള്‍ ഇടവക അസി. വികാരി ഫാദര്‍ ജോണ്‍ എടാട്ട് ഉദ്‌ഘാടനം ചെയ്‌തു.
ചടങ്ങില്‍ എസ്.എം.സി.എ കോഡിനേറ്റർ ബിജു ജോസഫ്, ഹെഡ്മിസ്ട്രസ് ലതാപോൾ എന്നിവർ സംസാരിച്ചു.കുട്ടികള്‍ക്കുള്ള വിവിധ കലാമത്സരങ്ങള്‍, വടംവലി, വിവിധ കലാപരിപാടികള്‍, എസ്.എം.സി.എ അജ്‌മാന്‍ യൂനിറ്റ് മ്യൂസിക് ബാൻഡ് സംഘം അവതരിപ്പിച്ച ഗാനമേള എന്നിവയും അരങ്ങേറി. അജ്‌മാനിലെ സീറോ മലബാര്‍ കുടുംബങ്ങള്‍ പങ്കെടുത്ത ആഘോഷം സ്‌നേഹവിരുന്നോടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.