ഷാര്‍ജയിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തുന്നു

ദുബൈ: ഉച്ചനേരങ്ങളില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഷാര്‍ജാ മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ത്തലാക്കുന്നു. നിലവില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വരെ നല്‍കുന്ന സൗകര്യം ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് തീരുമാനം. പൊതുസ്ഥല പാര്‍ക്കിങിന്   രാവിലെ മുതല്‍ രാത്രി വരെ പണംനല്‍കേണ്ടി വരും. വ്യാപാരികള്‍ക്കും കച്ചവടസ്ഥാപനങ്ങളിലത്തെുന്നവര്‍ക്കും അസൗകര്യവും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്ന തരത്തില്‍ പാര്‍ക്കിംഗ് ഇടങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ഒഴിവാക്കുന്നതോടെ യഥാര്‍ഥ ആവശ്യക്കാര്‍ക്ക് പാര്‍ക്കിങ് സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൗണ്‍സില്‍ തീരുമാനം ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതോടെ നിലവില്‍ വരും.

Tags:    
News Summary - sharjah parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.