???? ???????????? ???????????????? ????????

ഷാര്‍ജയില്‍ ബഹുനില പാര്‍ക്കിങ് കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നു

ഷാര്‍ജ: അല്‍ മജാസ്, അല്‍ ഖാസിമിയ പ്രദേശങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില വാഹന പാര്‍ക്കിങ് കെട്ടിടങ്ങള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഷാര്‍ജ നഗരസഭ. അല്‍ ഖാസിമിയയിലെ കെട്ടിടത്തി​​െൻറ 90 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ മജാസിലെ രണ്ട് കെട്ടിടങ്ങളുടെ ജോലികള്‍ 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

അല്‍ ഖാസിമിയയിലെ കെട്ടിടത്തില്‍ 1230 വാഹനങ്ങള്‍ നിറുത്താന്‍ സൗകര്യമുണ്ട്​. അല്‍ മജാസിലെ രണ്ട് കെട്ടിടങ്ങളിലായി 1550 വാഹനങ്ങള്‍ക്കാണ് സൗകര്യം ലഭിക്കുക. വാഹനങ്ങള്‍ നിറുത്താന്‍ ഇടമില്ലാതെ യാത്രക്കാര്‍ പ്രയാസപ്പെടുന്ന മേഖലകളാണിത്. ഏഴിനിലകളുള്ള കെട്ടിടങ്ങളാണ് പൂര്‍ത്തിയാകുന്നത്. റോഡുകളിലും മറ്റും നിയമം ലംഘിച്ച് വാഹനങ്ങളുടെ നിറുത്തുന്ന പ്രവണതക്ക് അന്ത്യം കുറിക്കുകയാണ് പ്രധാന ലക്ഷ്യം. 

Tags:    
News Summary - sharjah parking-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.