ഷാര്‍ജ: നാട്ടിൽ പോകുന്നതിെൻറ തലേന്ന് രാത്രി ഷാർജയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മുലം മരിച്ച ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടമുറി തോപ്പിൽത്തറ വടക്കേതിൽ സുന്ദരേശന് അശോകെൻറ (46) വിയോഗ വാര്‍ത്ത അറിഞ്ഞ മാതാവ് അന്നമ്മ (70) നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സുന്ദരേശൻ മരിച്ചത്. ചൊവ്വാഴ്ച്ച വാര്‍ത്ത അറിഞ്ഞ ഉടനെ അമ്മക്ക് നെഞ്ച് വേദന തുടങ്ങി. മണിക്കൂറുകള്‍ക്കകം മരണവും സംഭവിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മകെൻറ ചേതനയറ്റ മുഖം അവസാനമായി കാണാന്‍ പോലും വിധി ഈ മാതാവിനെ അനുവദിച്ചില്ല. ദുബൈയിലെ മെറ്റല്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്ന അശോകന് ജോലി രാജി വെച്ചിരുന്നു.
ഇതിന് ശേഷം കമ്പനിയുടെ താമസ സ്ഥലത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ആനുകൂല്യങ്ങളും മറ്റും വാങ്ങാനായി ശനിയാഴ്ച്ച താമസ സ്ഥലത്ത് തിരിച്ചെത്തുകയുമായിരുന്നുവത്രെ. ജോലി വിട്ടതിൽ വിഷമവും സാമ്പത്തികമായ പ്രയാസങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കമ്പനിയില്‍ അശോകന് ജോലി നോക്കിയിരുന്നു. പിന്നിട് ഖത്തര്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വീണ്ടും പഴയ കമ്പനിയില്‍ തിരിച്ചത്തെുകയായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണ അശോകനെ സുഹൃത്തുക്കൾ കുവൈത്ത് ആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. അശോകന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അന്നമ്മയുടെ രണ്ട് ആണ്മക്കളില് രണ്ടാമനാണ് മരിച്ച അശോകന്. മൃതദേഹം ഇന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.