ഷാർജ: 2024-25 അധ്യയനവർഷത്തിൽ ഷാർജയിലെ നഴ്സറികളിൽ 2561 കുട്ടികൾക്കുകൂടി പ്രവേശനം അനുവദിച്ചതായി ഷാർജ വിദ്യാഭ്യാസ അക്കാദമി (എസ്.ഇ.എ) അറിയിച്ചു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് കുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്. ഈ വർഷം എമിറേറ്റിലെ നഴ്സറികളിൽ പ്രവേശനം ലഭിച്ച കുട്ടികളുടെ എണ്ണം 1979 ആയി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ 23 ശതമാനമാണ് വർധന. ആദ്യഘട്ടം യോഗ്യതാ മാനദണ്ഡങ്ങൾ പാസായ മൂന്നുമാസം മുതൽ കിന്റർഗാർഡൻ വരെ പ്രായമുള്ള 2114 കുട്ടികളാണ് പ്രവേശനം നേടിയത്. നിലവിലെ നഴ്സറികളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം നടന്ന രണ്ടാംഘട്ട പ്രവേശനത്തിൽ 447 കുട്ടികൾക്കും അവസരം ലഭിച്ചു.
നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഷാർജ നഴ്സറികളിൽ പ്രവേശനം രജിസ്ട്രേഷൻ നടപടികൾ. ഇതിൽ ഷാർജ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്ക് മുൻഗണനയുണ്ട്. മറ്റ് ഡിപ്പാർട്ട്മെന്റുകൾ, അതോറിറ്റികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാരുടെ മക്കൾക്കാണ് രണ്ടാമത് അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.