Posted On
date_range Updated On
date_range ഷാർജ - കൊച്ചി എയർ ഇന്ത്യ വിമാനം വൈകുന്നു
ഷാർജ: കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് പുറപ്പെടേണ്ട വിമാനം അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ല. കൃത്യമായ മറുപടി പോലും ലഭിക്കാത്തതിനാൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
ഐ.എക്സ് 412 വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി യാത്രക്കാർ ഉച്ചക്ക് 12 മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. 154 യാത്രക്കാരാണുള്ളത്. ഓഫിസിൽ ചോദിക്കുമ്പോൾ ഓരു മണിക്കൂർ കഴിഞ്ഞ് പുറപ്പെടുമെന്നാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്നാൽ, കൃത്യമായ മറുപടി എവിടെ നിന്നും ലഭിക്കുന്നില്ല. പിതാവ് മരിച്ചതിനാൽ ഉടൻ നാട്ടിലെത്തേണ്ടയാളും വിമാനത്താവളത്തിലുണ്ട്. പ്രായമായവരും കുഞ്ഞുങ്ങളുമെല്ലാം ഇവിടെ കാത്തുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.