ഷാർജ: ഇസ്ലാമിക കലയുടെ ആഗോള ഉത്സവത്തിന് ഷാർജയിൽ തുടക്കമായി. ഹൊറൈസൺ (ചക്രവാളം) എന്ന പ്രമേയത്തിൽ ഷാർജ ആർട്ട് മ്യൂസിയത്തിൽ ആരംഭിച്ച ഷാർജ ഇസ്ലാമിക് ആർട്സ് ഫെസ്റ്റിവലിെൻറ 21ാം അധ്യായത്തിന് നിറം പകരാൻ ഷാർജ ധനകാര്യ വകുപ്പ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സഉൗദ് അൽ ഖാസിമി, ഷാർജ സാംസ്കാരിക വിഭാഗം മേധാവി മുഹമ്മദ് അൽ ഖസീർ എന്നിവരും നൂറുകണക്കിന് കലാകാരും ആസ്വാദകരുമാണ് എത്തിച്ചേർന്നത്.
വൈകീട്ട് അൽ മജാസ് വാട്ടർ ഫ്രണ്ടിൽ നടന്ന ഇമറാത്തി കലാകാരി ഫത്മാ ലൂത്തയുടെ മിറാജ്, യു.കെ ടോയ് സ്റ്റുഡിയോ പ്രദർശനങ്ങൾ ഏറെ പേരെ ആകർഷിച്ചു. ഇന്ന് രാവിലെ പത്തിന് അൽ മരായ ആർട്ട് സെൻററിൽ എല്ലാ വസ്തുക്കളും സ്വന്തം ഭ്രമണപഥത്തിൽ ഒഴുകുന്നു എന്നു പേരിട്ട പ്രദർശനം ആരംഭിക്കും.സൗദി^ഫലസ്തീനി കലാകാരി ദാനാ അവാർതൈനിയാണ് ശിൽപി. കലാകാരുമായി സംവാദങ്ങൾ, ശിൽപശാലകൾ, പരിശീലന കളരികൾ എന്നിവ ഒരു മാസം നീളുന്ന പ്രദർശനത്തിെൻറ ഭാഗമായി അരങ്ങേറും. ഷാർജയിലെ വിവിധ കലാകേന്ദ്രങ്ങളിലായാണ് ഫെസ്റ്റിവൽ അരങ്ങേറുക. വിവരങ്ങൾക്ക് +971 6 5123333, 5123357.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.