ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസ ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ചരിത്രത്തില്‍ പൊന്‍ തൂവലായി ഷാര്‍ജ ഇന്ത്യന്‍ സ്കൂൾ ജുവൈസ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ജുവൈസയിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രവേശനോത്സവ ചടങ്ങ് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. എജുക്കേഷന്‍ കോണ്‍സുല്‍ പങ്കജ് ബോദ്ക്കെ, പ്രിന്‍സിപ്പല്‍ ആൻറണി ജോസഫ്, ഗുബൈബ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍, മിനി മേനോന്‍, ആര്യന്‍ ശങ്കര്‍ പൈ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ട്രഷറര്‍ വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ്​ മാത്യു ജോണ്‍, ജോയിൻറ്​ ജനറല്‍ സെക്രട്ടറി എസ്.മുഹമ്മദ് ജാബിര്‍,ജോയിൻറ്​ ട്രഷറര്‍ അനില്‍ വാര്യര്‍, ഓഡിറ്റര്‍ അഡ്വ.സന്തോഷ് പി. നായര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഹെഡ്മാസ്​റ്റര്‍ രാജീവ് മാധവന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുന്‍ഭാരവാഹികള്‍, അസോസിയേഷന്‍ മെമ്പര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളോടൊപ്പം സദസ്സില്‍ സന്നിഹിതരായിരുന്നു. അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളി​​​െൻറ നിര്‍മ്മാണത്തിന് 57 ദശലക്ഷം ദിര്‍ഹംസാണ് വിനിയോഗിച്ചതെന്നും പുതുതായി 2500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകുമെന്നും പ്രസിഡൻറ്​ അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സ്കൗട്ടി​​​െൻറ ബാൻറ്​ മേളവും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന് ഉത്സവ പ്രതീതി ഉണര്‍ത്തി.

Tags:    
News Summary - sharjah indian school-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.