ദുബൈ: പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ആരംഭിക്കുന്ന സ്കൂളിെൻറ ഒാഫീസ് ഉദ്ഘാടനം ഇന്ന് ഷാർജയിൽ നടക്കും. അൽ ഇബ്തിസമ സെൻറർ ഫോർ പീപ ്പിൾ വിത്ത് ഡിസെബിലിറ്റീസ് എന്ന് പേരിട്ടിരിക്കുന്ന സ്കൂളിലേക്ക് പുതിയ അക്കാദമിക് വർഷത്തിൽ പ്രവേശനം ആരംഭിക്കും. ജീവനക്കാരുടെ നിയമനങ്ങളും മറ്റും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടക്കത്തിൽ 70 കുട്ടികൾക്കായിരിക്കും പ്രവേശനം.
മൂന്നിനും 18 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. പത്ത് കുട്ടികൾക്ക് ഒരു അധ്യാപകനും സഹായിയും ഉണ്ടായിരിക്കും. കൂടാതെ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. ലാഭരഹിതമായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനാൽ മറ്റ് സമാന സ്കൂളുകളെ താരതമ്യപ്പെടുത്തുേമ്പാൾ പകുതിയിലേറെ ഫീസ് കുറവായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തരത്തിലായിരിക്കും ഫർണ്ണിച്ചർ അടക്കം തയാറാക്കുന്നത്. ഇത്തരം കുട്ടികളെ പരിശീലിപ്പിച്ച് തൊഴിലെടുത്ത് ജീവിക്കാൻ തക്കവണ്ണം സ്വയം പര്യാപ്തരാക്കുകയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് ഇ.പി. ജോൺസൺ പറഞ്ഞു. ഇത് കൂടാതെ മറ്റ് ക്ഷേമ പ്രവർത്തനങ്ങളിലും അസോസിയേഷൻ സജീവമാണ്. അസോസിയേഷന് കീഴിലുള്ള നഴ്സറി സ്കൂളിന് ഷിഫ്റ്റ് സംവിധാനം അനുവദിച്ച് കിട്ടിയിട്ടുണ്ട്.
ആയിരത്തിലേറെ കുട്ടികൾക്ക് ഇനിയും പ്രവേശനം നൽകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് കൂടാതെ വയനാട്ടിലെയും ചെങ്ങന്നൂരിലേയും രണ്ട് സ്കൂളുകളുടെ പുനർനിർമ്മാണം അസോസിയേഷൻ ഏറ്റെടുത്തിട്ടുണ്ട്. ദുരിതങ്ങളിൽ അകപ്പെടുന്ന ഇന്ത്യൻ സമൂഹത്തിൽപെടുന്നവർക്ക് സാേങ്കതിക സഹായം നൽകാൻ സഹായ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വ്യാഴാഴ്ചയും വിദഗ്ധരായ നാല് അഭിഭാഷകർ നേതൃത്വം നൽകുന്ന ലീഗൽസെൽ സൗജന്യ നിയമ സഹായം നൽകുന്നുണ്ട്. ജോലി നഷ്ടപ്പെടുന്നവർക്കും പുതുതായി ജോലി തേടിവരുന്നവർക്കും വേണ്ടി ജോബ് സെൽ പ്രവർത്തിക്കുന്നുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അസോസിയേഷെൻറ മറ്റ് ഭരണസമിതി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.