ശാസ്ത്ര ദ്വീപൊരുക്കി ഷാർജ ഫ്‌ളാഗ് ഐലൻഡ്

ഷാർജ: കണ്ടുപിടുത്തങ്ങളും ക്രിയാത്മകതയും ആഘോഷിക്കുന്ന യു.എ.ഇ നൂതനാശയ മാസത്തിൽ പുത്തൻ അനുഭവങ്ങളൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. ശാസ്ത്ര ദ്വീപ് എന്ന് പേരിട്ട പരിപാടിയിൽ പരിസ്ഥിതി സംരക്ഷണത്തിന്​ ഉതകുന്ന ആശയങ്ങളും ചർച്ചകളുമാണ് അരങ്ങേറുക. പാരിസ്ഥിതിക വിഷയങ്ങളിലെ കാര്യക്ഷമത, റീസൈക്ലിങ്, പരിസ്ഥി സൗഹൃദ ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ പ്രദർശനങ്ങളും ശിൽപശാലകളുമുണ്ട്​. 

സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാവുന്ന തരത്തിൽ ഒരുക്കുന്ന പരിപാടികൾ  ഇരുപത്തിയൊന്ന് വരെ നീളും. സുസ്ഥിര വികസനത്തിന് നവീനാശയങ്ങൾ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി സൗഹൃദമായ, വൈവിധ്യങ്ങളെ കണക്കിലെടുക്കുന്ന പുതിയ ആശയങ്ങളെ സമൂഹത്തി​​െൻറ എല്ലാ തലത്തിലുമെത്തിച്ച്, 2021 ഓടെ ലോകത്തിലെ തന്നെ ഏറ്റവും നവീനാശയങ്ങളുള്ള രാജ്യമാക്കി യു.എ.ഇയെ മാറ്റുകയാണ്  ലക്‌ഷ്യമെന്ന്​ ഫ്ലാഗ് ഐലൻഡ്  മാനേജർ ഖുലൂദ്‌ അൽ ജുനൈബി പറഞ്ഞു.

ഷാർജ യൂണിവേഴ്സിറ്റി, ഷാർജ പരിസ്ഥിതി വിഭാഗമായ ബീഅ  തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്നാണ് ശാസ്ത്ര ദ്വീപിലെ പരിപാടികൾ ഒരുങ്ങുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് വർക് ഷോപ്പുകളും നവീനാശയ അവതരണങ്ങളും നടക്കുന്നത്. ഉപയോഗിച്ച്​ ഉപേക്ഷിച്ച വസ്​തുക്കൾ പുനരുപയോഗമ ചെയ്​ത്​ തയ്യാറാക്കുന്ന ഡിസൈനിങ്, ആർട് വർക് ഷോപ്പുകൾ, പൂർണമായും പ്ലാസ്​റ്റിക് പാഴ്​വസ്​തുക്കൾ കൊണ്ടൊരുക്കിയ    ത്രീഡി പ്രതലത്തിലുള്ള കളിക്കളം തുടങ്ങിയ അനുഭവങ്ങൾ കുട്ടികളെ കാത്തിരിക്കുന്നു.   

Tags:    
News Summary - sharjah flag island-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.