വായിച്ചും വരച്ചും പൂതി തീരാതെ കുരുന്നുകള്‍

ഷാര്‍ജ: ഷാ‍ര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ വെള്ളിയാഴ്ച എത്തിയത് ആയിരങ്ങള്‍. തങ്ങള്‍ക്കായി ഷാര്‍ജ ഒരുക്കിയ അറിവി​​​െൻറ കേദാരത്തെ ചേര്‍ത്ത് പിടിക്കാനുള്ള ആവേശമായിരുന്നു കുരുന്നു മുഖങ്ങളില്‍ നിഴലിച്ചത്. വായിച്ചറിഞ്ഞ കാര്യങ്ങള്‍ വരച്ചെടുത്തും രൂപപ്പെടുത്തിയും അഭിനയിച്ച് ഫലിപ്പിച്ചും കുട്ടികള്‍ വായനോത്സവ  സന്ദേശത്തെ ഉയര്‍ത്തി പിടിച്ചു. കുട്ടികള്‍ക്ക് മാത്രമായി സജ്ജീകരിച്ച വിവിധ ലാബുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.  കുരുന്നു ഭാവനകള്‍ക്ക് നിറം പകരാന്‍ പഠന പാഠ്യേതര രംഗത്തെ വിദഗ്ധരും സംഗീതജ്‍ഞരും മാന്ത്രികരും കോമിക് കഥാപാത്രങ്ങളും രംഗത്തെത്തിയത് രക്ഷിതാക്കള്‍ക്കും ഹരം പകര്‍ന്നു. നാല് ചുവരുകള്‍ക്കിടയില്‍ നിന്ന് മോചനം ലഭിച്ച അനുഭൂതി കുട്ടികള്‍ പരസ്പരം പങ്ക് വെച്ചു. മത്സരത്തില്‍ അവര്‍ ഭാഷകളും വേഷങ്ങളും മറന്ന് സ്നേഹമായി നിറഞ്ഞു.  

Tags:    
News Summary - sharjah children's reading fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.