ഉദ്ഘാടനം ചെയ്ത ശേഷം ട്രക്കിെൻറ സാങ്കേതികവിദ്യകൾ ഉപ ഭരണാധികാരികള്‍ ചോദിച്ചറിയുന്നു
ഷാര്‍ജ: ഗള്‍ഫ് മാധ്യമമേഖലയില്‍ സമാനതകളില്ലാതെ മുന്നേറുന്ന ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ (എസ്.ബി.എ) ആധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ ട്രക്ക് ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിൽ ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകളും ഐ.പി 4കെ ഓപറേറ്റിങ് സംവിധാനവും ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ ഉപയോഗിക്കുന്ന ശബ്ദ, ഇമേജ് മിക്സിങ് സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ഹൈ ഡെഫനിഷന്‍ മൊബൈല്‍ പ്രൊഡക്ഷന്‍ വാഹനത്തിെൻറ സവിശേഷതകൾ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ചോദിച്ചറിഞ്ഞു.
12 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും ഉള്ള ട്രക്കിന് ഇരുവശങ്ങളും വികസിപ്പിച്ച് നാലു മീറ്റര്‍ വീതിയില്‍ എത്താന്‍ കഴിയും. ഗള്‍ഫ് മേഖലയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഉയര്‍ന്ന നിലവാരവും സവിശേഷതകളും അനുസരിച്ചുള്ള നൂതന എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍ക്ക് പുറമെ ശബ്ദ റെക്കോഡിങ്ങിന് രണ്ട് മുറികളും ഒരു മോണ്ടാഷ് യൂനിറ്റും ട്രക്കില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ ആധുനിക മാര്‍ഗങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സൃഷ്ടിപരമായ മാധ്യമ സന്ദേശം അവതരിപ്പിക്കാനുള്ള എസ്.ബി.എയുടെ താൽപര്യത്തെ ഷാര്‍ജ കിരീടാവകാശി പ്രശംസിച്ചു, ലോക തലത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കൊപ്പം വേഗത നിലനിര്‍ത്താനുള്ള നിരന്തരമായ പരിശ്രമങ്ങള്‍ നടത്തുന്ന അതോറിറ്റിയുടെ ജീവനക്കാരെയും കിരീടാവകാശി പ്രശംസിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ തുറമുഖ, കസ്റ്റംസ് അതോറിറ്റി ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസ് ചെയര്മാന് ശൈഖ് സാലിം ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഖാസിമി, ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ ബിന്‍ ഖാലിദ് അല്‍ ഖാസിമി, ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖലീഫ്, ടെലിവിഷന്‍-റേഡിയോ ചാനലുകളുടെ ഡയറക്ടര്‍മാരും എസ്.ബി.എയിലെ എൻജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.