ദുബൈ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഇന്ത്യൻ പവലിയൻ ഇളകി മറിഞ്ഞ ദിവസങ്ങളിലൊന്നായിരുന്നു 2012നവംബർ ഒമ്പത്. കുട്ടിത്തം നിറഞ്ഞ പുഞ്ചിരിയൊളിഞ്ഞു കിടക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് തീ പിടിച്ച വാക്കുകളുതിരുന്നത് കേൾക്കാൻ ദേശ^ഭാഷാ^വർണഭേദമന്യേ നൂറുകണക്കിനാളുകളാണ് അന്നൊത്തു ചേർന്നത്. ആദിവാസി പോരാട്ടം മുതൽ അമേരിക്കൻ തെരഞ്ഞെടുപ്പു വരെ ചർച്ച ചെയ്ത് ആ മേള ദിനം അരുന്ധതി റോയ് കീഴടക്കിയത് ഇന്നും വായനാസമൂഹം ആവേശപൂർവം ഒാർക്കുന്നു. ഗോഡ് ഒഫ് സ്മോൾ തിങ്സ് എഴുതി രണ്ടു പതിറ്റാണ്ടിനു ശേഷം അടുത്ത നോവൽ ദ് മിനിസ്ട്രി ഒഫ് അട്മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങി വർഷമാണിത്. ആദ്യ നോവൽ എഴുതിയ കാലത്തേക്കാൾ ഭീതിദമായ അവസ്ഥയിലൂടെ ഇന്ത്യ കടന്നു പോകവെ അരുന്ധതിയെ കേൾക്കാൻ കാത്തിരിക്കുകയാണ് യു.എ.ഇയിലെ വായനക്കാർ. ഇന്ന് ഡൽഹിയിൽ നടക്കുന്ന പെൻഗ്വിൻ സാഹിത്യ ഉത്സവത്തിനു ശേഷം അരുന്ധതി റോയ് പെങ്കടുക്കുമെന്ന് ഉറപ്പു നൽകിയ പൊതുപരിപാടി ഷാർജ മേളയാണ്. മേളയുടെ രണ്ടാം നാളിൽ ^നവംബർ രണ്ടിനാണ് ഇതു നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ വരവിന് തടസമാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ നാടിെൻറ വിവിധ കോണുകളിൽ അരുന്ധതിയുടെ പങ്കാളിത്തം അറിയിച്ച് നിരവധി ബോർഡുകളാണുയർന്നിരിക്കുന്നത്. അവരുടെ വരവ് സംഘാടകരും വായനക്കാരും അത്രമാത്രം ആഗ്രഹിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.