ഷാര്‍ജയില്‍ ദിശാസൂചിക ബോര്‍ഡുകള്‍  പുതുക്കല്‍ പുരോഗമിക്കുന്നു

ഷാര്‍ജ: റോഡുകളില്‍ യാത്രക്കാര്‍ക്ക് വഴി മനസിലാക്കാനായി സ്ഥാപിച്ച പഴ ബോര്‍ഡുകള്‍ മാറ്റുന്ന ജോലികള്‍ ഷാര്‍ജയില്‍ പുരോഗമിക്കുന്നു. 25 ലക്ഷം ദിര്‍ഹം ചിലവിട്ടാണ് ഷാര്‍ജ ഗതാഗത വകുപ്പ് ഇവ മാറ്റുന്നത്. നിലവില്‍ ബോര്‍ഡുകളില്ലാത്ത ഭാഗങ്ങളില്‍ പുതിയവ സ്ഥാപിക്കുന്നതോടൊപ്പം തന്നെ പഴക്കം ചെന്ന മാറ്റുകയും ചെയ്യുന്നു. വ്യത്യസ്ത കാലാവസ്ഥയില്‍ യാത്രക്കാര്‍ക്ക് വഴി വ്യക്തമായി കാണാന്‍ ഉതകുന്ന സാമഗ്രികളാണ് ഇവയുടെ നിര്‍മാണത്തിനും അക്ഷരങ്ങള്‍ രേഖപ്പെടുത്താനും ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റോഡിന്‍െറ മധ്യത്തിലും വശങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  വലിയ അക്ഷരത്തിലാണ് പുതിയ ബോര്‍ഡുകളില്‍ സ്ഥലനാമങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്്. യാത്രക്കാര്‍ക്ക് അകലെ നിന്ന് തന്നെ പോകേണ്ട ദിശ അറിയാന്‍ ഇത്തരം ബോര്‍ഡുകള്‍ തുണയാകും. 
 
Tags:    
News Summary - Sharja Sign bord

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.