ദുബൈ: കഴുത്തിലൂടെ തൂക്കിയിട്ട മിഠായി പാത്രങ്ങളുമായി ആ പെണ്‍കുട്ടികള്‍ ഓരോരുത്തരുടെയും മുന്നിലത്തെി.
ഷാര്‍ജ സര്‍വകലാശാലയിലും അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലും വനിതാ കോളജിലും അവരെ കണ്ട സഹൃദയര്‍ പാക്കറ്റൊന്നിന് 20 ദിര്‍ഹം നല്‍കി മിഠായിപൊതികള്‍ വാങ്ങിയതോടെ പുഞ്ചിരി വിടര്‍ന്നത് നൂറുകണക്കിന് മുഖങ്ങളില്‍. ധനസമാഹരണത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടായി സ്കൗട്ട്, ഗൈഡ് സംഘങ്ങള്‍ നടത്തി വരുന്ന മിഠായി വില്‍പ്പന ഷാര്‍ജ ഗേള്‍ ഗൈഡുകള്‍ (എസ്.ജി.എസ്) ഇക്കുറി നടത്തിയത് അനാഥകുട്ടികള്‍ക്ക് സഹായമരുളാനാണ്.
23,000 ദിര്‍ഹമാണ് കുട്ടികള്‍ക്ക് സ്വരൂപിക്കാനായത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷാചരണത്തിന്‍െറ ഭാഗമായിരുന്നു ഈ പ്രവൃത്തി. മറ്റുള്ളവരെ സഹായിക്കാനുള്ള ദൗത്യത്തില്‍ പങ്കുചേരാന്‍ മുന്നോട്ടുവന്ന കുട്ടികള്‍ സാമൂഹിക ജീവിതത്തിന്‍െറ വലിയ പാഠങ്ങളാണ് സ്വായത്തമാക്കിയതെന്ന് എസ്.ജി.എസ് അസി. മാനേജര്‍ ശൈഖ അബ്ദുല്‍ അസീസ് അല്‍ ശംസി അഭിപ്രായപ്പെട്ടു. അനാഥ ബാല്യങ്ങള്‍ക്ക് സാമ്പത്തിക-സാമൂഹിക പിന്തുണ നല്‍കുന്ന ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്‍റ് ഫൗണ്ടേഷനാണ് തുക കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.